ചെർപ്പുളശ്ശേരി: ഇരുപത്തിയഞ്ച് വർഷത്തോളമായി പരിസ്ഥിതി രംഗത്ത് വ്യത്യസ്തവും നൂതനവുമായ ഒട്ടേറെ പ്രായോഗിക കർമ്മ പദ്ധതികൾ നടപ്പിലാക്കി ജനശ്രദ്ധ നേടിയ പ്രമുഖ പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെ അമരക്കാരനായ രാജേഷ് അടയ്ക്കാപുത്തൂർ , തൃശ്ശൂർ കുന്നംകുളം ഞമനേങ്ങാട് നിയ്യറ്റർ വില്ലേജിന്റെ സ്ഥാപകനും നാടക, കലാ,സാഹിത്യ, രാഷ്ട്രീയ, പരിസ്ഥിതി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അത്രപ്പുള്ളി നാരായണേട്ടന്റെ പേരിലുള്ള പ്രഥമ “*ഹരിത ശ്രേഷ്ഠ*” പുരസ്കാരത്തിന് അർഹനായി.
പതിനഞ്ചു വർഷം മുമ്പാണ് നടനും സാഹിത്യകാരനുമായ വി. കെ.ശ്രീരാമൻ കൈരളി TV യിൽ അവതരിപ്പിച്ചിരുന്ന “ശ്രീരാമന്റെ വേറിട്ട കാഴ്ചകൾ” എന്ന പ്രോഗ്രാമിന്റെ സഹസംവിധായകനും നാരായണേട്ടന്റെ സന്തതസഹചാരിയുമായ പ്രദീപ് നാരായണനിലുടെ നാരായണട്ടനെ പരിചയപ്പെടുന്നത്.
അന്നുമുതൽ NTV യ്ക്ക് സംസ്കൃതിയുമായുള്ള ബന്ധം പടർന്നു പന്തലിക്കുകയായിരുന്നു. ആ ബന്ധം തൃശ്ശൂർ ജില്ലയിൽ ഒരുപാട് ഹരിത പദ്ധതികളും നടപ്പിലാവാൻ കാരണമായി.മാത്രമല്ല മഞ്ചേരിയിൽ നടന്ന ഒരു സുപ്രധാന കൊലക്കേസ് പ്രമേയമാക്കി പ്രദീപ് നാരായണൻ സംവിധാനം ചെയ്ത “തീർപ്പ്” ഹ്രസ്വ ചിത്രത്തിൽ ൽ നാരായണേട്ടനും രാജേഷ് അടയ്ക്കാപുത്തൂരും പ്രധാന വേഷത്തിൽ അഭിനയിച്ചു. “തീർപ്പ്” ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.പുരസ്ക്കാരങ്ങളും നേടി. പ്രകൃതിയോടൊപ്പം തന്നെ സിനിമയെ ഏറെ സ്നേഹിക്കുന്ന രാജേഷ് ഈ പുരസ്കാരത്തിന് അർഹനായതിൽ ഏറെ അഭിമാനം ഉണ്ടെന്നും ജൂലൈ 16ന് നാരായണേട്ടന്റെ ഒന്നാം ഓർമ്മ ദിനത്തിൽ ഫലകവും പ്രശസ്തിപത്രവും 10,025 രൂപയും അടങ്ങുന്ന പുരസ്കാരം
സമർപ്പിക്കുമെന്നും ഞമനേങ്ങാട് തിയ്യറ്റർ വില്ലേജ് ചെയർമാൻ രാജൻ പുഷ്പാഞ്ജലിയും, സെക്രട്ടറി പ്രദീപ് നാരായണനും പ്രസിഡന്റ് സുനിൽ ചന്ദ്രനും ഔദ്യോഗികമായി അറിയിക്കുന്നു.