ചെർപ്പുളശ്ശേരി. കാലവർഷം വരുമെന്ന് മുൻകൂട്ടി കാണാതെ യാതൊരു മുന്നൊരുക്കവും കൂടാതെ കാക്കത്തോട്,തൂത പാലം ഉൾപ്പെടെ ഉപയോഗയോഗ്യമല്ലാതാക്കിയത് ജനങ്ങളെ വളരെയധികം ദുരിതത്തിൽ ആക്കി എന്ന് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു.കാലവർഷം വരുന്നതിന് മുൻപായി കൃത്യസമയത്ത് പണിതീർക്കാതെയും അശാസ്ത്രീയമായ പ്രവർത്തികളുമാണ് തൂത പാലത്തിന്റെ അരികുഭിത്തി ഇടിയാൻ കാരണം, അതുപോലെ തന്നെ കാക്കത്തോട് താൽക്കാലിക റോഡ് ഒലിച്ചുപോയത് അടുത്ത ആഴ്ച സ്കൂൾ തുറക്കുന്ന തോടുകൂടി ജനങ്ങളെ കൂടുതൽ ദുരിതത്തിൽ ആക്കും.
ഈ വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി 30/05/025, വെള്ളിയാഴ്ച കാക്കത്തോട് പാലത്തിന് സമീപം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചെർപ്പശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
ചെറുപ്പുളശ്ശേരി ഇന്ദിരാഭവനിൽ വച്ചുചേർന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു, ചെറുപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷബീർ നീരാണി അധ്യക്ഷനായി, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗങ്ങളായ പി പി വി വിനോദ് കുമാർ, പി സ്വാമിനാഥൻ,യൂ ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ടി ഹരിശങ്കർ,കെ എം ഇസാഖ്, സി ജി കെ ഉണ്ണി മണ്ഡലം പ്രസിഡന്റ് മാരായ പി അക്ബറലി, കെഎം കെ ബാബു, പി പ്രകാശൻ, എന്നിവർ സംസാരിച്ചു
1 thought on “മുണ്ടൂർ തൂത സംസ്ഥാനപാതയുടെ അശാസ്ത്രീയവും ദീർഘ വീക്ഷണവും കൂടാതെ നടത്തുന്ന പ്രവർത്തികൾ ജനങ്ങളെ ദുരിതത്തിൽ ആക്കി* വി കെ ശ്രീകണ്ഠൻ.”
https://shorturl.fm/bODKa