anugrahavision.com

ജവഹർലാൽ നെഹറു വിൻ്റെ 61-ാം ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും

ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹറു വിൻ്റെ 61-ാം ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി.
ആധുനിക ഇന്ത്യയുടെ ശില്പി എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ്, രാഷ്ട്രീയ തത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നെഹ്റു രാജ്യാന്തര തലത്തിൽ ചേരിചേരാ നയം അവതരിപ്പിച്ചും ശ്രദ്ധ നേടിയിരുന്നു. സ്വാതന്ത്ര്യ സമരത്തിൻ്റെ മുന്നണി പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. സോഷ്യലിസത്തിൽ ലൂന്നിയ നെഹ്റു വിൻ്റെ രാഷ്ട്രീയ ദർശനങ്ങളാണ് നാലു പതീറ്റാണ്ടോളം ഇന്ത്യയെ നയിച്ചതെന്നും യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവർ അനുസ്മരിച്ചു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് അക്ബർ അലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ DCC മെമ്പർ PP വിനോദ് കുമാർ, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് KM ഇസഹാക്ക്, ഷൊർണ്ണൂർ നിയോജക മണ്ഡലം UDF ചെയർമാർ ഹരിശങ്കരൻ, മണ്ഡലം വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ വല്ലപ്പുഴ, ബ്ലോക് സെക്രട്ടറി രാധാകൃഷ്ണൻ  എന്നിവർ പ്രസംഗിച്ചു

Spread the News

3 thoughts on “ജവഹർലാൽ നെഹറു വിൻ്റെ 61-ാം ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും”

Leave a Comment