anugrahavision.com

ആർത്തവത്തിന്റെ പേരിൽ വിദ്യാർത്ഥിനികളോടുള്ള അവഗണന തടയുവാൻ മാനദണ്ഡം വേണമെന്ന ആവിശ്യം പരിഗണിക്കുവാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടപടി തുടങ്ങി.

കൊച്ചി. ആർത്തവത്തിന്റെ പേരിൽ വിദ്യാർഥിനികൾക്ക് നേരെയുള്ള അവഗണന തടയുവാൻ കർശന മാനദണ്ഡം വേണമെന്ന ആവിശ്യം പരിഗണിക്കുവാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടപടി തുടങ്ങി. തമിഴ്‌നാട് കോയമ്പത്തൂരിനടുത്തുള്ള ഒരു സ്‌കൂളിൽ ഈ മാസം ആറാം തീയതി ആർത്തവത്തിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ അധികൃതർ പരീക്ഷാ ഹാളിന് പുറത്ത് ഇരുത്തി പരീക്ഷ എഴുതിപ്പിച്ചിരുന്നു. പ്രസ്തുത സംഭവത്തെ മുൻനിർത്തി ആർത്തവത്തിന്റെ പേരിലുള്ള വിദ്യാർത്ഥിനികളോടുള്ള അവഗണന കർശനമായി തടയുവാൻ മാനദണ്ഡം പുറപ്പെടുവിക്കണമെന്ന് ആവിശ്യപ്പെട്ട് കേരള ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന നിർദ്ദേശം പുറപ്പെടുവിക്കണമെന്നാണ് പരാതിയിൽ അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടിട്ടുള്ളത്. പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇത് സംബന്ധിച്ച് പ്രാഥമിക നടപടികൾ ആരംഭിച്ച് കഴിഞ്ഞു.

Spread the News

2 thoughts on “ആർത്തവത്തിന്റെ പേരിൽ വിദ്യാർത്ഥിനികളോടുള്ള അവഗണന തടയുവാൻ മാനദണ്ഡം വേണമെന്ന ആവിശ്യം പരിഗണിക്കുവാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടപടി തുടങ്ങി.”

Leave a Comment