anugrahavision.com

ചെർപ്പുളശ്ശേരി കാക്കത്തോട് പാലം വഴിയുള്ള ഗതാഗതം നിലച്ചു

ചെർപ്പുളശ്ശേരി. ദേശീയപാതയുടെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ കാക്കത്തോട് പാലത്തിന്റെ പണിയും നടന്നുവരികയായിരുന്നു.. പാലം പണി പുരോഗമിക്കവേ  അല്പം താഴെയായി വാഹനങ്ങൾക്ക് കടന്നു പോകുന്നതിനു വേണ്ടി  താൽക്കാലികമായ വഴി രൂപപ്പെടുത്തിയിരുന്നു. ഇടക്കാലത്ത്. കുതിച്ചെത്തിയ കാലവർഷം താൽക്കാലിക റോഡിനെ കവർന്നെടുത്തു. ഇന്നലെ മുതൽ വലിയ വാഹനങ്ങളെ ഇതുവഴി കടത്തി വിട്ടിരുന്നില്ല. അപ്രോച്ച് റോഡ് ഭാഗികമായി ഇടിഞ്ഞതോടെ  ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ചെർപ്പുളശ്ശേരിയിൽ നിന്നും  മണ്ണാർക്കാട് പാലക്കാട് എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കാറൽമണ്ണ വെള്ളിനേഴി വഴി പോകേണ്ടതും, പാലക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പട്ടാമ്പി ഭാഗത്തേക്ക് പോകേണ്ടവ  മാങ്ങോട് നിന്ന് തിരിഞ്ഞ് തൃക്കടീരി വഴി  പോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

Spread the News

2 thoughts on “ചെർപ്പുളശ്ശേരി കാക്കത്തോട് പാലം വഴിയുള്ള ഗതാഗതം നിലച്ചു”

Leave a Comment