ചെർപ്പുളശ്ശേരി.വിദേശത്ത് നിന്നും വില്പനക്കെത്തിച്ച * 76 .83 ഗ്രാം* മെത്താ ഫെറ്റമിനുമായി നെല്ലായ സ്വദേശി പിടിയിൽ .
ചെർപ്പുളശ്ശേരി : മയക്കു മരുന്ന് വ്യാപനത്തിനെതിരെ നടക്കുന്ന ഓപ്പറേഷൻ ” ഡി ഹണ്ട് ” ൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത്കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും, ചെർപ്പുളശ്ശേരി പോലീസും നടത്തിയ പരിശോധനയിൽ ചെർപ്പുളശ്ശേരി നെല്ലായയിൽ വില്പനക്കായി വീട്ടിൽ സൂക്ഷിച്ച 76.83 ഗ്രാം മെത്താഫെറ്റമിനുമായി യുമായി ഫസലു . പി വയസ്സ് 40, S/O ഹസ്സൻ , പാറക്കാട്ട് വീട്, പേങ്ങാട്ടിരി , നെല്ലായ , പാലക്കാട് ജില്ല എന്നയാൾ പിടിയിലായി. പ്രതിയുടെ സഹോദരൻ ഒമാനിൽ നിന്നാണ് ലഹരി മരുന്ന് അയച്ച് നൽകിയത്. പ്രതി ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി നടത്തിയ കൂടുതൽ ലഹരി ഇടപാടുകളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ.എസ്.പി. സുന്ദരൻ പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ വിവേക് . വി യുടെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും, ‘ ഇൻസ്പെക്ടർ ബിനു തോമസ് , സബ്ബ് ഇൻസ്‌പെക്ടർ ഷെബീബ് റഹ്മാൻ. ഡി എന്നിവരുടെ നേതൃത്വത്തിലുള്ള ചെർപ്പുളശ്ശേരി പോലീസും , ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.