anugrahavision.com

രാഗോത്സവം’ ഏപ്രിൽ 19 ന് പാലക്കാട്ട്.

പാലക്കാട്‌ പ്രവാസി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘രാഗോത്സവം’ സംഗീത പരിപാടി ഏപ്രിൽ 19 ന് ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് പാലക്കാട്‌ ടോപ്‌ ഇൻ ടൗൺ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സെന്റർ അംഗങ്ങളായ മേതിൽ സതീശൻ, രാജീവ്‌ നായർ പല്ലശ്ശന, ഗോകുൽ മേനോൻ, ശക്തിധരൻ, യശശരീരനായ വിശ്വം നെന്മാറ തുടങ്ങിയവരുടെ രചനയിലും സംഗീതത്തിലും ഇറങ്ങിയ പാട്ടുകളുടെ സംഗീത-നൃത്ത അവതരണമാണ് രാഗോൽസവം. പ്രശസ്ത സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി, പഴയകാല പിന്നണിഗായകൻ എൻ ശ്രീകാന്ത് തുടങ്ങിയവരെ രാഗോത്സവത്തിൽ ആദരിക്കും സംഗീത സംവിധായകരും ഗായകരുമായ വിജയ് ചമ്പത്ത്, ശശി വള്ളിക്കാട്‌, അനു നാഗേന്ദ്രനാഥ് തുടങ്ങിയവരാണ് ഗാന അവതരണങ്ങൾക്ക് നേതൃത്വം നൽകുക. സൗമ്യ ദിലീപ്, സ്മൃതി ശങ്കർ, രാഖി സുഭാഷ് തുടങ്ങിയവർ നൃത്തങ്ങൾ അവതരിപ്പിക്കും. ഗാനാവിഷ്കാരത്തിലും നൃത്തലിലും മറ്റ് സെന്റർ അംഗങ്ങളും പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റ് (പ്രോഗ്രാം) കുമാർ മേതിൽ അറിയിച്ചു.

അന്നേദിവസം കാലത്ത് 7.30 മുതൽ കോട്ട മൈതാനം കേന്ദ്രീകരിച്ച് പാലക്കാട്‌ പ്രവാസി സെന്ററിന്റയും മറ്റ് സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഒരു വാക്കത്തോണും നടക്കുമെന്ന് പ്രസിഡന്റ് കെ കെ പ്രദീപ്‌കുമാറും സെക്രട്ടറി ശശികുമാർ ചിറ്റൂരും അറിയിച്ചു. ‘ഹരിയ്ക്കാം ലഹരിയെ ഹരിതാഭമാക്കാം ജീവിതം’ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള സംഘടനയുടെ ഒരു വർഷം നീളുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ വാക്കത്തോണിൽ ഭരണ, സാമൂഹ്യ, ആരോഗ്യ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. സെന്റർ അംഗങ്ങൾ തയ്യാറാക്കിയ ലഹരിവിരുദ്ധപ്രചാരണ ഗാനത്തിന്റെ റിലീസും ഇതൊടാനുബന്ധിച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Spread the News
Paul1841
Ken4015
2 Comments