വാണിയംകുളം ടി.ആർ.കെ യിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം സ്ക്കൂൾ വാടികയിൽ ഡെപ്യൂട്ടി എച്ച്.എം. സി. കലാധരൻ ഉത്ഘാടനം ചെയ്തു. സ്ക്കൂളിന്റെ ഉയർച്ചയ്ക്ക് പൂർവ്വ വിദ്യാർത്ഥികളുടെ പങ്ക് വലുതാണെന്നും ഇത്തരം കൂടിയിരിപ്പുകൾ സ്കൂളിന്റെ പുരോഗമനത്തിന് ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് സുരേഷ് ബാബു. കെ.പി ,
സെക്രട്ടറി ബാബു ടി.,
ജോ.സെക്രട്ടറി പി.രവി, വിനോദ് കളരിക്കൽ, ശ്രീലക്ഷ്മി മോഹനൻ എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സതീഷ് കുമാർ. സി.പി, പി. റസാഖ്, കെ.പി.സുധീർ എന്നിവർ പ്രസംഗിച്ചു.
No Comment.