anugrahavision.com

വടക്കുംമുറി എ.എൽ.പി സ്കൂളിൻ്റെ 120-ാം വാർഷികാഘോഷം

തൂത. വടക്കുംമുറി എ.എൽ.പി സ്കൂളിൻ്റെ 120-ാം വാർഷികാഘോഷം നഗരസഭ ചെയർമാൻ
പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പി. ടി എ പ്രസിഡണ്ട് കെ.വിനീത അധ്യക്ഷയായി. ഹെഡ് മാസ്റ്റർ പി.ജയൻ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പി.ടി. ഗിരിജ നന്ദിയും പറഞ്ഞു.മുൻ പ്രധാനാധ്യാപിക സി പ്രസന്ന വിദ്യാലയത്തിന് നിർമ്മിച്ച് നൽകിയ ലൈബ്രറി ഷെൽഫ് സമർപ്പണവും നടന്നു.

നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി പ്രമീള ഉപഹാര വിതരണം നടത്തി.
വാർഡംഗം എൻ. കവിത, എം ഗോവിന്ദൻകുട്ടി, കെ.കെ. സുരേഷ്, പി. ജയപ്രകാശ് എന്നിവർ ആശംസപ്രസംഗം നടത്തി.
MPTA പ്രസിഡണ്ട് കെ.രേഖ , സ്കൂൾ ലീഡർ അദ്വൈത് കൃഷ്ണ എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി

Spread the News
0 Comments

No Comment.