ചെർപ്പുളശ്ശേരി.1965 ലും 1971 ലും നടന്ന ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിലും ഇന്ത്യ ചൈന യുദ്ധത്തിലും പങ്കെടുത്ത് ഇന്ത്യൻ കരസേനയുടെ രക്ഷാമെഡൽ, സംഗ്രാം മെഡൽ, സമർസേവ സ്റ്റാർ, പൂർവ്വീ സ്റ്റാർ, പശ്ചിമി സ്റ്റാർ എന്നീ അവാർഡുകളും സ്തുത്യാർഹമായ സേവനത്തിനും ധീരതയ്ക്കുമുള്ള നിരവധി മെഡലുകളും കരസ്ഥമാക്കിയ
വിമുക്ത ഭടൻ നെല്ലായ പട്ടിശ്ശേരി കരുവത്തിൽ ബാലൻ നായർ എന്ന കെ.ബി നായർ
(821 Lt. Regt)അന്തരിച്ചു.
പരേതയായ കുഞ്ഞിമാളു അമ്മയാണ് ഭാര്യ.
മക്കൾ:
രാജൻ, മധു(വിമുക്തഭടൻ ), മനോഹരൻ, കൃഷ്ണകുമാർ, രുഗ്മിണി,
മരുമക്കൾ :
ഗീത, സുജാത( ടീച്ചർ, എ യു പി എസ് അടക്കാപുത്തൂർ), ഷീല, ലത (ടീച്ചർ,പറമ്പത്ത് അംഗനവാടി ) കൃഷ്ണദാസ്(late).
സംസ്ക്കാരം ഷൊർണ്ണൂർ ശാന്തിതീരത്ത് നടത്തി .
No Comment.