anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ മോട്ടിവേഷണൽ സെമിനാർ സംഘടിപ്പിച്ചു

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക മേഖലയിലെ തൊഴിൽസാധ്യതകളെക്കുറിച്ചും വ്യക്തിത്വ വികസനത്തെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മോട്ടിവേഷണൽ സെമിനാർ സംഘടിപ്പിച്ചു.

പരിപാടിയിൽ BOSCH ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജറും റീജിയണൽ ട്രെയിനറും സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയുമായ കെ. വിഷ്ണു പ്രസാദ് ക്ലാസിന് നേതൃത്വം നൽകി. ശാസ്ത്ര-സാങ്കേതിക രംഗത്തെ നവീന സാധ്യതകൾ, തൊഴിൽ മേഖലകളിലെ മാറ്റങ്ങൾ, ലക്ഷ്യബോധത്തോടെയുള്ള പഠനത്തിന്റെ പ്രാധാന്യം എന്നിവ അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു. പ്രധാനാധ്യാപകൻ എം. ശശികുമാർ, പി.ടി.എ പ്രസിഡന്റ് കെ. ഷിജി, ചെറുമുണ്ടശ്ശേരി എ.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപിക കെ. ഇന്ദിര , എം.പി.ടി.എ പ്രസിഡന്റ് കെ. ശ്രീജ, എസ്. ശിവരജ്ഞൻ, ടി. എസ്. സജ്ഞീവ് എന്നിവർ സംസാരിച്ചു.
ശാസ്ത്ര-സാങ്കേതിക മേഖലയിലെ വിദ്യാഭ്യാസ-തൊഴിൽ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിൽ വ്യക്തമായ അവബോധം സൃഷ്ടിക്കാൻ സെമിനാർ സഹായകമായി. പരിപാടിയുടെ ഭാഗമായി സ്കൂളിന്റെ അഭിമാനമായ പൂർവ്വവിദ്യാർത്ഥി കെ. വിഷ്ണു പ്രസാദിനെ സ്കൂൾ അധികൃതർ ആദരിച്ചു.

Spread the News

Leave a Comment