ലക്കിടി: നെഹ്റു കോളേജ് ഓഫ് ആർക്കിടെക്ചറും പരിസ്ഥിതി സംഘടനയായ ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുമായി ധാരണാ പത്രം ഒപ്പുവച്ചു. ഭാരതപ്പുഴയെ വീണ്ടെടുക്കുന്നതിനുള്ള സമഗ്രവും ശാസ്ത്രീയവും ആയ രൂപകൽപ്പനയും മേൽനോട്ടവും നിർവഹിക്കുന്നതിനാണ് ഇരു വിഭാഗവും ധാരണയായത്.
അതിനായി പ്രത്യേകസംഘം പാരിസ്ഥിതിക പഠനം നടത്തി പരിഹാര നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് തയ്യാറാക്കും.
അതിനായി പ്രത്യേകസംഘം പാരിസ്ഥിതിക പഠനം നടത്തി പരിഹാര നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് തയ്യാറാക്കും.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഗണപതി കമ്മത്തും പരിസ്ഥിതി സംഘടനയുടെ ജനറൽ സെക്രട്ടറിയായ വിനോദ് നമ്പ്യാരും തമ്മിലാണ് ധാരണപത്രം ഒപ്പുവെച്ചത്. കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. കാറൽ മാർക്സ്, അസി. പ്രൊഫ. എൻ. മുഹമ്മദ് ഫവാസ്, അഡ്മിനിസ്ട്രേറ്റീവ് മാനേജർ ടി യു ഉമേഷ്, സംഘടനാ പ്രതിനിധി എ ശ്രീകുമാർ തുടങ്ങിയവർ സന്നിഹിതരായി
No Comment.