anugrahavision.com

ഇഫ്താർ മീറ്റ് മതമൈത്രി സംഗമത്തിന്റെയും ലഹരിക്കെതിരെയുള്ള യുദ്ധപ്രഖ്യാപനത്തിൻ്റെയും വേദിയായി മാറി*

അങ്ങാടിപ്പുറം : ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെയുള്ള സംഘടിതമായ യുദ്ധ പ്രഖ്യാപനത്തിൻ്റെയും മതമൈത്രി സംഗമത്തിന്റെയും വേദിയായി മാറി. ജാതിയോ മതമോ രാഷ്ട്രീയമോ മറ്റു സംഘടനാ ബന്ധങ്ങളോ യാതൊന്നും പരിഗണിക്കാതെ ലഹരിയുടെ കണ്ണികളെ കണ്ടെത്തി ഒറ്റക്കെട്ടായി അടിച്ചമർത്തണമെന്ന് ഇഫ്താർ മീറ്റിൽ പങ്കെടുത്ത പണ്ഡിതന്മാരും നേതാക്കന്മാരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.Img 20250320 Wa0131~2
യുഡിഎഫ് ഭരണത്തിലുള്ള അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി ഈ പരിപാടിയുടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നത് സിപിഎം നേതാവും മുൻ എംഎൽഎയും നിർമ്മാണ തൊഴിലാളി ക്ഷേമനിധി ചെയർമാനുമായ വി ശശികുമാറിനെ ആയിരുന്നു എന്നതും ശ്രദ്ധേയമായി.
വൃതമെടുക്കുന്ന മുസ്ലിം സമൂഹത്തിന് ഭക്ഷണത്തോടും ദേഹേച്ഛകളോടും നോ പറയാൻ കഴിയുന്നതു പോലെ മുഴുവൻ സമൂഹത്തിനും ലഹരി യോടും നോ പറയാൻ കഴിയണമെന്ന് ഇഫ്താർ മീറ്റിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു
പഞ്ചായത്ത് പ്രസിഡണ്ട് കെ പി സഈദടീച്ചർ അധ്യക്ഷത വഹിച്ചു.ഉമ്മർ അറക്കൽ (മുസ്ലിം ലീഗ്) അഡ്വ ടി കെ റഷീദലി (സിപിഎം)പി രാധാകൃഷ്ണൻ (കോൺഗ്രസ്സ്)രതീഷ് (ബിജെപി ) പി സേതു മാധവൻ (തളി ക്ഷേത്രം)പ്രേംകുമാർ (എസ്എൻഡിപി) ഷമീർ ഫൈസി ഒട മല (സമസ്ത )മുൻതസ തങ്ങൾ (എസ് വൈ എസ്)ഉമ്മർ മൗലവി (ജമാഅത്തെ ഇസ്ലാമി )ടി അബ്ദുൽ അസീസ് സുല്ലമി (കെ എൻ എം ) ഫാ :ചാക്കോച്ചൻ (പുത്തനങ്ങാടി ക്രിസ്ത്യൻ മഠം )വേങ്ങശ്ശേരി ഖാലിദ് മാസ്റ്റർ (മർക്കസുദ്ദഅവ ) എം അബ്ദുൽ ഖാദർ (വെൽഫെയർ പാർട്ടി ) പി വി ജോണി (കേരള കോൺഗ്രസ് )പി കെ അബ്ദുല്ല (എസ്എസ്എഫ്) ടി.പി ജബ്ബാർ (വ്യാപാരി – വ്യവസായി ഏകോപനസമിതി)അബൂ താഹിർ തങ്ങൾ, കളത്തിൽ ഹാരിസ്,അബ്ദുൽ ജബ്ബാർ,കെ എസ് ഹനീഷ്,ഷഹർബാൻ(ജില്ലാ പഞ്ചായത്ത് മെമ്പർ)വാക്കാട്ടിൽ സുനിൽ ബാബു , സുഹാസ് ലാൽ തുടങ്ങിയവർ സംസാരിച്ചു.

Spread the News
0 Comments

No Comment.