anugrahavision.com

ചെർപ്പുളശ്ശേരിയിൽ കനത്ത മഴ, അർബൻ ബാങ്ക് ടൗൺ ശാഖ വെള്ളത്തിൽ

ചെർപ്പുളശ്ശേരി. വൈകീട്ടുണ്ടായ മഴയിലാണ് ചെർപ്പുളശ്ശേരി അർബൻ ബാങ്കിന്റെ ടൗൺ ബ്രാഞ്ചിൽ വെള്ളം കയറിയത്. ചെർപ്പുളശ്ശേരി നഗരവികസനം അശാസ്ത്രീയമായ രീതിയിൽ നടക്കുന്നതിനാൽ പല കടകളിലേക്കും സ്ഥാപനങ്ങളിലേക്കും മഴപെയ്താൽ വെള്ളം കയറുന്നു എന്നത് യാഥാർത്ഥ്യമാണ്. ഡ്രൈനേജുകളുടെ പണി പൂർത്തിയായിട്ടുണ്ടെങ്കിലും വെള്ളം ഒഴിഞ്ഞു പോകാൻ നിലവിൽ സ്ഥലമില്ല എന്നതാണ് ഇത്തരത്തിൽ സ്ഥാപനങ്ങളിലേക്ക് വെള്ളം കയറാൻ കാരണമായതെന്ന്  നാട്ടുകാർ പറയുന്നു.

Spread the News
0 Comments

No Comment.