anugrahavision.com

ആസ്റ്റർ പി എം എഫ് ഹോസ്പിറ്റലിലെ ആദ്യ ലേസർ ബലൂൺ ആൻജിയോപ്ലാസ്റ്റി വിജയകരം*

കൊല്ലം 17-03-2025:* 80 വയസ്സുള്ള വ്യക്തിയിൽ ലേസർ ബലൂൺ ആൻജിയോപ്ലാസ്റ്റി വഴി ബ്ലോക്ക് വിജയകരമായി നീക്കം ചെയ്ത് ആസ്റ്റർ പി എം എഫ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം.

കാൽസ്യം പ്ലാക്ക് അടിഞ്ഞിരിക്കുന്ന ഞരമ്പുകളിൽ മുൻപ് ബ്ലോക്ക് നീക്കം ചെയ്യാനായി ശസ്ത്രക്രിയകൾ മാത്രമേ ചെയ്തിരുന്നുള്ളു. പക്ഷെ ഇപ്പോൾ കാൽസ്യം നീക്കം ചെയ്യാനുള്ള പുതിയ സാങ്കേതിക വിദ്യകൾ ലഭ്യമാണ്. അതിൽ ഏറ്റവും ആധുനികമാണ് ഇൻട്രാവാസ്കുലാർ ലിത്തോട്രിപ്സി (IVL) .

ഇൻട്രാവാസ്കുലാർ ലിത്തോട്രിപ്സി (IVL) ബലൂൺ ആൻജിയോപ്ലാസ്റ്റി രക്തക്കുഴലുകളിൽ അടിഞ്ഞുകൂടിയ കാൽസ്യം നീക്കംചെയ്യുന്നതിനായി ഉപയോഗിക്കുന്നു. അമിതമായ കാൽസ്യം മൂലം രക്തയോട്ടം തടസ്സപ്പെടുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത് വഴി പരിഹരിച്ചത്. കൂടാതെ, ക്രിയാറ്റിൻ കൂടാതിരിക്കാനും കിഡ്‌നിയെ സംരക്ഷിക്കാനും ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് (IVUS) ഇമേജ് ഉപയോഗിച്ചു.

ലേസർ ബലൂൺ ആൻജിയോപ്ലാസ്റ്റി വിജയകരമായി പൂർത്തിയാക്കിയത് ആസ്റ്റർ പി എം എഫ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് കാർഡിയോളോജിസ്റ് ഡോ. ശ്രീകല പി.യുടെ നേതൃത്വത്തിലും, സി സി യു , കാത്ത് ലാബ് സ്റ്റാഫുകളുടെ സഹകരണത്തോടെയുമാണ്.

Spread the News
0 Comments

No Comment.