പാലക്കാട്: കള്ളക്കേസ്സ് ചുമത്തി ഇ ഡി അറസ്റ്റ് ചെയ്ത എസ് ഡി പി ഐ ദേശീയ പ്രസിഡൻറ് എം കെ ഫൈസിയെ നിരുപാധികം വിട്ടയയ്ക്കുക എന്ന് ആവശ്യപ്പെട്ട് ഐക്യദാർഢ്യ സംഗമം നടത്തും.
19-3 -2025 ബുധൻ രാവിലെ 10ന് ഒറ്റപ്പാലത്ത് വെച്ച് നടത്തുന്ന ഐക്യദാർഢ്യ സംഗമം സംസ്ഥാന വൈ. പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ ഉത്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിക്കും.ബിഎസ്പി സംസ്ഥാന സെക്രട്ടറി ഹരി അരുമ്പിൽ, മനുഷ്യാവകാശ പ്രവർത്തകരായ വിളയോടി ശിവൻകുട്ടി,
കാർത്തികേയൻ വടക്കഞ്ചേരി,
ദളിത് ആക്ടിവിസ്റ്റ് സതീഷ് കുത്തനൂർ,
അംബേദ്കർ ആക്ടിവിസ്റ്റ് ശിവരാജൻ,
വിവരാവകാശ പ്രവർത്തകൻ നിജാമുദ്ദീൻ മുതലമട , പട്ടികജാതി പട്ടികവർഗ്ഗ സംരക്ഷണ മുന്നണി സംസ്ഥാന ജനറൽ സെക്രട്ടറി കെ മായാണ്ടി, എസ് ഡി ടി യു സംസ്ഥാന വൈസ് പ്രസിഡൻറ് കാജാ ഹുസൈൻ , വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ സി നാസർ ,
ആർ എം പി രാധാകൃഷ്ണൻ മണ്ണാർക്കാട് എന്നിവർ പങ്കെടുത്ത് സംസാരിക്കും.
ജില്ലാ വൈ. പ്രസിഡണ്ടുമാരായ ഷെരീഫ് പട്ടാമ്പി, അലവി കെ ടി , ജില്ലാ ജന.സെക്രട്ടറിമാരായ ബഷീർ കൊമ്പം, ബഷീർ മൗലവി, ജില്ലാ ട്രഷറർ എ വൈ കുഞ്ഞിമുഹമ്മദ്, ജില്ലാ സെക്രട്ടറിമാരായ റുഖിയാ അലി, ഉമ്മർ മൗലവി, മജീദ് ഷൊർണൂർ ജില്ലാ കമ്മറ്റിയംഗങ്ങളായ സക്കീർ ഹുസൈൻ, ഹംസ ചളവറ , വിമൻ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ പ്രസിഡണ്ട് അഷിദാ നജീബ് എന്നിവർ പങ്കെടുക്കും
No Comment.