anugrahavision.com

ചെർപ്പുളശ്ശേരിയിൽ ലോട്ടറി തട്ടിപ്പ്. മുഖ്യപ്രതി പോലീസ് പിടിയിൽ

ചെർപ്പുളശ്ശേരി കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി തട്ടിപ്പു നടത്തുന്ന പ്രധാന കണ്ണിയായ പന്നിയംകുറുശ്ശി പുത്തൻവീട്ടിൽ മനോജ് കുമാറിനെയും സഹായിയായ പന്നിയുംകുറുശ്ശി കൊടിയത്ത് പറമ്പ് വീട്ടിൽ ചന്ദ്രനെയും കഴിഞ്ഞദിവസം ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.കേരള സംസ്ഥാന ലോട്ടറിയുടെ മറവിൽ വാട്സ്ആപ്പ് ടെലഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പു സംഘത്തെയാണ് ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പന്നിയുംകുറിശ്ശിയിലെ മനോജ് കുമാറിന്റെ വീട്ടിലും ചെർപ്പുളശ്ശേരിയിലെയും ,മഞ്ചക്കൽ ,കീഴൂർ റോഡിലെയുമുള്ള ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള ലോട്ടറി വില്പന കടയിലുമാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. മനോജ് കുമാറിനെ കൂടാതെ എഴുവന്തല പേങ്ങാട്ടിരി തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരത്തിൽ സമാന്തര ലേട്ടറി തട്ടിപ്പ് നടക്കുന്നതായും വിവരമുണ്ട് . ഇയാളുടെ വീട് കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ 625000 രൂപയോളം പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമാന്തര ലോട്ടറി വില്പനയിലൂടെ ഒരാഴ്ചക്കുള്ളിൽ ഇയാൾ സ്വരൂപിച്ചതാണ് ഈ തുകയെന്ന് പോലീസ് കരുതുന്നത്. . ഈ തട്ടിപ്പ് കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കുമെന്ന് പോലീസ് പറഞ്ഞു.. മലപ്പുറം കോട്ടക്കൽ കേന്ദ്രീകരിച്ച് നടത്തുന്ന സമാന്തര ലോട്ടറി തട്ടിപ്പ് സംഘത്തിന്റെ ചെർപ്പുളശ്ശേരിയിലെ പ്രധാനിയാണ് പോലീസ് പിടിയിലായ മനോജ് കുമാർ . പ്രതിയെ ഒറ്റപ്പാലം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Spread the News
0 Comments

No Comment.