നെല്ലായ : പൊട്ടച്ചിറ എം.ടി.ഐ സെൻട്രൽ സ്കൂളിലെ യു.കെ.ജി വിദ്യാർഥികളുടെ കോൺവൊക്കേഷൻ സെറിമണി നടത്തി. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസ്മി സിലബസിലാണ് കെ. ജി സെക്ഷൻ പ്രവർത്തിക്കുന്നത്. 300 വിദ്യാർഥികൾ സർട്ടിഫിക്കറ്റ് സ്വീകരിച്ചു.
സ്കൂൾ ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ സി.എ.എം.എ കരീം അധ്യക്ഷനായി. സെക്രട്ടറിമാരായ അഡ്വ. മുഹമ്മദലി മാറ്റാംതടം, കെ അബൂബക്കർ, മെമ്പർ കെ എം ബഷീർ ഹാജി, വാർഡ് മെമ്പർ മാടാല മുഹമ്മദലി, പി.ടി.എ പ്രസിഡന്റ് എം. നൗഷാദ്, എം.ടി.എ പ്രസിഡന്റ് കെ.അസ്മിയ, വൈസ് പ്രിൻസിപ്പൽ കെ. ലതിക , സെക്ഷൻ ഹെഡ് എൻ. ഹുസ്ന,അഡ്മിനിസ്ട്രേറ്റർ എം. അബ്ദുൽ ജബ്ബാർ, നിയുക്ത പ്രിൻസിപ്പൽ ഒ. എം അസ്മത്ത് പങ്കെടുത്തു
പ്രിൻസിപ്പൽ പി ഉണ്ണികൃഷ്ണൻ സ്വാഗതവും കോഡിനേറ്റർ വി. കാസിം അൻവരി നന്ദിയും പറഞ്ഞു.
No Comment.