anugrahavision.com

വൈലോപ്പിള്ളിക്കവിത സിനിമയാകുന്നു. ” കൃഷ്ണാഷ്ടമി”. ടൈറ്റിൽ പോസ്റ്റർ.

മലയാളം സാഹിത്യത്തിലെ പ്രശസ്ത കവിയായ  വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിത സിനിമയാകുന്നു.ജിയോ ബേബിയെ പ്രധാന കഥാപാത്രമാക്കി ഡോക്ടർ അഭിലാഷ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന“കൃഷ്ണാഷ്ടമി-the book of dry leaves ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

വൈലോപ്പിള്ളിയുടെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് ഈ സിനിമ.

Img 20250309 Wa0035
”ആലോകം”, ”മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ” എന്നീ സ്വതന്ത്ര പരീക്ഷണ ചിത്രങ്ങൾക്ക് ശേഷം ഡോക്ടർ അഭിലാഷ് ബാബു ഒരുക്കുന്ന ”കൃഷ്ണാഷ്ടമി- the book of dry leaves”എന്ന സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. വൈലോപ്പിള്ളി ശ്രീധരമേനോൻ, അഭിലാഷ് ബാബു എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.
ജിയോ ബേബിയെ കൂടാതെ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പുതുമുഖ നടീനടന്മാരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.Img 20250309 Wa0038
വിഖ്യാത ബ്രിട്ടീഷ് കവി റോബർട്ട് ബ്രൗണിങ്ങിൻ്റെ അഞ്ച് ഡ്രമാറ്റിക് മോണൊലോഗുകളെ സിനിമക്കുള്ളിലെ സിനിമയായി അവതരിപ്പിച്ച അഭിലാഷ് ബാബുവിൻ്റെ ആദ്യ സിനിമയായ ‘ആലോകം:Img 20250309 Wa0037 Rangs of Vision’ (2023) വിദേശങ്ങളിലുൾപ്പെടെ ഫിലിം സൊസൈറ്റികളിലും യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും മീഡിയ, സാഹിത്യ ഡിപ്പാർട്ട്മെൻ്റുകളിലും പ്രദർശിപ്പിച്ചുവരുന്നു. 2024ൽ പുറത്തിറങ്ങിയ മോക്യുമെൻ്ററി സിനിമ ‘മായുന്നു, മാറിവരയുന്നു,Img 20250309 Wa0036 നിശ്വാസങ്ങളിൽ…
‘(Dust Art Redrawn in Respiration) 29-ാമത് IFFK യിൽ പ്രീമിയർ ചെയ്തിരുന്നു. ഒറ്റപ്പാലം ഡയലോഗ് ഫിലിം ഫെസ്റ്റിവൽ, കേരള യൂണിവേഴ്സിറ്റി ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും മലയാളസിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു.
മാർച്ചിൽ ചിത്രീകരണം ആരംഭിക്കുന്ന “കൃഷ്ണാഷ്ടമി… ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
ജിതിൻ മാത്യു നിർവ്വഹിക്കുന്നു.
എഡിറ്റ്,സൗണ്ട്-അനു ജോർജ്,
പ്രൊഡക്ഷൻ ഡിസൈൻ-ഡിലീപ് ദാസ്,പ്രൊജക്ട് ഡിസൈൻ-ഷാജി എ ജോൺ,പ്രൊഡക്ഷൻ കൺട്രോളർ-ജയേഷ് എൽ ആർ,പി ആർ ഒ-എ എസ് ദിനേശ്.

Spread the News

Leave a Comment