കൊച്ചി. അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് ജയൻ ചേർത്തലയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് ചേർന്ന യോഗത്തിൽ വെച്ച് ”അമ്മ” വനിതാദിനാഘോഷം
ഷീല ഉദ്ഘാടനം ചെയ്യ്തു.
ചടങ്ങിൽ ബാബുരാജ് സ്വാഗതപ്രസംഗം നിർവഹിച്ചു.
‘അമ്മ രാജഗിരി ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് ശ്രീമതി മീനയും, കുമാരി അനശ്വര രാജൻ വനിതാ അംഗങ്ങൾക്കായി ഒരുക്കിയിരുന്ന രചന മത്സരങ്ങളും ഉദ്ഘാടനം ചെയ്തു. ‘അമ്മ അംഗങ്ങൾ അണിയറയിലും തിരശീലയിലും ആയി എത്തുന്ന വെബ് സീരിയസിന്റെ ലോഞ്ചും ഈ ചടങ്ങിൽ നടന്നു. സംവിധാന രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ കടന്നു വരണമെന്ന ആഗ്രഹം അഭിനേത്രിയും സംവിധായകയുമായ ഷീല പങ്കുവച്ചു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സംവിധായകരായ റാഫി , അജയ് വാസുദേവ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. രചന മത്സരങ്ങളുടെ വിധി നിർണ്ണയം അശ്വതി ശ്രീകാന്ത് ആണ് നടത്തിയത്. ചടങ്ങിൽ വിനുമോഹൻ , ഷാജോൺ , ഉണ്ണി ശിവപാൽ , സരയു മോഹൻ, അൻസിബ ഹസൻ, കുക്കു പരമേശ്വരൻ എന്നിവർ സംസാരിച്ചു.
No Comment.