പാലക്കാട്. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ നടക്കുന്ന എസ്എസ്എല്‍സി പൊതുപരീക്ഷയില്‍ ജില്ലയിലെ 40,324 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.20,456 ആണ്‍കുട്ടികളും 19,868 പെണ്‍കുട്ടിക്കളുമാണ് പരീക്ഷ എഴുതുന്നത്. രാവിലെ 9:30 മുതല്‍ 12:15 വരെയാണ് പരീക്ഷ നടക്കുന്നത്.
പരുതൂര്‍ പള്ളിപ്പുറം എച്ച്.എസ് (961 കുട്ടികള്‍) സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് ഷൊര്‍ണ്ണൂര്‍ ജി.എച്ച്.എസ്.എസ് (10 കുട്ടികള്‍) സ്‌കൂളിലാണ്. പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ 18,866 കുട്ടികളും, ഒറ്റപ്പാലം , മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ യഥാക്രമം 12,389, 9069 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
വേനൽ ചൂട് കണക്കിലെടുത്ത് താഴത്തെ നിലയിലായിരിക്കും കൂടുതലും പരീക്ഷാ ഹാളുകൾ ക്രമീകരിക്കുക. താഴത്തെ നിലയിൽ ലഭിച്ചില്ലെങ്കിൽ മാത്രം ഒന്നാം നിലയിൽ സജീകരിക്കും. ഫാനുകളും , കുടിവെള്ള സൗകര്യവും ആവശ്യത്തിന് വിസ്തൃതിയും ഹാളുകളിൽ ഉറപ്പുവരുത്തും.
ജില്ലയിൽ ആകെ 193 സെൻററുകളാണ് പരീക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.
No Comment.