പെരിന്തൽമണ്ണ / ആനമങ്ങാട്. 72 ദിവസം നീണ്ടുനിൽക്കുന്ന കളംപാട്ട് ഉത്സവത്തിന്സമാപ്തി കുറിച്ചുകൊണ്ട് ചൊവ്വാഴ്ച കുന്നിന്മേൽ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിക്കും. . വിവിധ ദേശങ്ങളിൽ നിന്നുള്ള ദേശ പൂതങ്ങൾ താലപ്പൊലിയുടെ വരവറിയിച്ചുകൊണ്ട് തട്ടകത്തമ്മയെ വണങ്ങി. ദേശത്തെ വീടുകളിൽതാലപ്പൊലിയുടെ, വരവറിയിച്ചുകൊണ്ട്, തട്ടകത്തമ്മയുടെ അനുഗ്രഹവുമായി ഭൂതഗണങ്ങൾ എത്തും. ഇന്ന്( ശനി ) അയ്യപ്പന് വിശേഷാൽ കളം പാട്ട്, വൈകിട്ട് അഞ്ചിന് ആനമങ്ങാട് ചിലങ്ക നിർത്ത് വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, കുന്നംകുളം നൃത്താഞ്ജലി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, ഞായറാഴ്ച കാലത്ത് 6 30ന് തട്ടക ദേശത്തിലെ ഭക്തജനങ്ങളുടെ നിറപറ സമർപ്പണം, വൈകിട്ട് 3.30ന് നൂപുര ചെറുകര, ശിവരഞ്ജിനി ഡാൻസ് അക്കാദമി തിരുവേഗപ്പുറഅവതരിപ്പിക്കുന്ന നിർത്തനിർത്യങ്ങൾ നാട്യാഞ്ജലി നൃത്തവിദ്യാലയം പെരിന്തൽമണ്ണ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, ഓപ്പൺ ഓഡിറ്റോറിയത്തിൽ കോട്ടയം കമ്മ്യൂണിക്കേഷന്റെ മെഗാ ഹിറ്റ് ഗാനമേള തിങ്കൾ വൈകിട്ട് 6 30 മുതൽ വിവിധ ദേശക്കാരുടെ വേല വരവ് തുടർന്ന് കൂട്ടി മേളം, ചൊവ്വാഴ്ച താലപ്പൊലി. താലപ്പൊലി ദിവസം ഏതാണ്ട് മുപ്പതോളം പൂതങ്ങൾ ചടങ്ങുകളിൽ പങ്കെടുക്കും
No Comment.