ചെർപ്പുളശ്ശേരി നഗരസഭയെ അഴിമതിയുടേയും വികസന മുരടിപ്പിൻ്റേയും കേന്ദ്രമാക്കി മാറ്റിയ സി പി എം നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്കാണ് യു ഡി എഫ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി സി. ചന്ദ്രൻ പറഞ്ഞു.നഗരസഭാ ഓഫീസിലേക്ക് യു ഡി എഫ് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യു ഡി എഫ് ചെയർമാൻ സി.എ.ബക്കർ അദ്ധ്യക്ഷനായിരുന്നു. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ.എ അസീസ് മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി. നിർവ്വാഹക സമിതി അംഗം പി.പി.വിനോദ്കുമാർ, ബ്ലോക്ക് കോൺ.പ്രസിഡണ്ട് ഷബീർ നീരാണി, യുഡിഎഫ് കൺവീനർ പി.അക്ബർ അലി, കെ.എം.ഇസ്ഹാക്ക്, റഫീക്ക് ചോലയിൽ, പി.സുബീഷ് എന്നിവർ പ്രസംഗിച്ചു.
മാർച്ച് നഗരസഭാ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞപ്പോൾ പ്രവർത്തകരും പോലീസും തമ്മിൽ ചെറിയ സംഘർഷവുമുണ്ടായി.വിനോദ് കളത്തൊടി,എൻ.കെ.എം.ബഷീർ, എം.കെ.നജീബ്, വി.ജി. ദീപേഷ് ,മീരാൻ നൗഫൽ, പി രാംകുമാർ എം.മനോജ്, പി.ഉണ്ണികൃഷ്ണൻ, ഇക്ബാൽ ദുറാനി, എം.ഗോവിന്ദൻ കുട്ടി, ഉണ്ണികൃഷ്ണൻ വല്ലപ്പുഴ . സുഭാഷ് മഞ്ചക്കല്ല്. കെ വി ശ്രീകുമാർ . ഷാജി ഒഴുപാറക്കൽ കെ.പി.എം.മുഹമ്മദാലി, ഷമീർ ഇറക്കി ങ്ങൽ, കാദർ വാക്കയിൽ അനീസ് മുടക്കുന്നൻ, കൗൺസിലർമാരായ ഷാനവാസ് ബാബു, എം.മൊയ്തീൻ കുട്ടി, ഷീജ അശോകൻ, കെ.രജനി, മിസിരിയ, രശ്മി സുബീഷ്, അനീസ ടീച്ചർ, ആയിഷ പാലത്തിങ്കൽ, എം.കെ. ഫസീല ,കെ .ടി .രതിദേവി, എം.വി.ബീന, സുബൈദ അലി, കെ. പ്രമീള, കെ.ശാന്ത എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
No Comment.