തിരുവനന്തപുരം: സംസ്ഥാന വനിതാശിശു വികസന വകുപ്പിന്റെ തേജോമയ പദ്ധതിയിലുള്‍പ്പെട്ട അതിജീവിതരായ കുട്ടികള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ ബ്രാന്‍ഡിംഗും പ്രത്യേക ലോഗോയുടെ പ്രകാശനവും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
ഈ ഉത്പനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും വിപണിയിലെത്തിച്ച് കുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി ഒരു കോര്‍പ്പസ് ഫണ്ട് രൂപീകരിക്കുന്നതിനുള്ള മാര്‍ഗരേഖ വനിത ശിശുവികസന വകുപ്പ് തയ്യാറാക്കി വരുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ ബ്രാന്‍ഡിംഗിലൂടെ കുട്ടികള്‍ നിര്‍മ്മിക്കുന്ന വിവിധതരം വസ്ത്രങ്ങളും ബാഗുകളും ബേക്കറി ഉത്പന്നങ്ങളും വിപണനം നടത്തും. എറണാകുളം കാക്കനാടുള്ള വകുപ്പിന്റെ തന്നെ കെട്ടിടത്തില്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ വിവിധതരം കൈത്തൊഴിലുകള്‍ പരിശീലിപ്പിക്കുന്നതിനും മെച്ചപ്പെട്ട വിപണന സാധ്യതകള്‍ നല്‍കുന്നതിനുമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരും വീടുകളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാത്തതുമായ അതിജീവിതരായ പെണ്‍കുട്ടി
No Comment.