ചെറുപ്പുളശ്ശേരി വെള്ളിനേഴി വെച്ച് പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് രക്ഷിതാക്കൾ പുറത്തുപോയ സമയം അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കാര്യത്തിന് ചെർപ്പുളശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത Cr .89/2021 u/s 451,354,354(A)(i) IPC, Sec. 3(1)(w)(i), 3(2)(Va) of SC/ST POA Act കേസിൽ അന്നത്തെ മണ്ണാർക്കാട് ഡിവൈഎസ്പി ആയിരുന്ന സുനിൽകുമാർ അന്വേഷണം പൂർത്തിയാക്കി പ്രതിയായ സേതുമാധവൻ, 60 yrs, s/o കുട്ടൻ നായർ, പള്ളത്തൊടി വീട്, വെള്ളിനേഴി എന്നയാൾക്കെതിരെ മണ്ണാർക്കാട് SC/ST സ്പെഷ്യൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം SC 448/21 ആയി ഫയലിൽ സ്വീകരിച് ഇന്ന് 29.02.21 തീയതി വിചാരണ പൂർത്തിയാക്കി മണ്ണാർക്കാട് സ്പെഷ്യൽ കോടതി ജഡ്ജി ജോമോൻ ജോൺ പ്രതിയെ 451 IPC വകുപ്പുപ്രകാരം ഒരു വർഷത്തെ തടവിനും 10000 രൂപ പിഴ അടയ്ക്കുവാനും അടക്കാത്ത പക്ഷം മൂന്നുമാസത്തെ അധിക തടവിനും 354 IPC പ്രകാരം ഒരു വർഷത്തെ തടവിനും 25,000 രൂപ പിഴ അടയ്ക്കുവാനും അടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവിനും, 354(A)(i) IPC പ്രകാരം ഒരു വർഷത്തെ കഠിന തടവിനും, 3(1)(w)(i) പ്രകാരം ആറുമാസത്തെ കഠിനതടവിനും 25,000 രൂപ പിഴ അടയ്ക്കുവാനും പിഴ അടക്കാത്ത പക്ഷം ആറുമാസത്തെ അധിക കഠിന തടവിനും,3(2)(Va) of SC/ST POA Act പ്രകാരം ഒരു വർഷത്തെ കഠിനതടവിനും 25,000 രൂപ പിഴ അടയ്ക്കുവാനും പിഴ അടക്കാത്ത പക്ഷം ആറുമാസത്തെ അധിക കഠിന തടവിനും വിധിച്ചിട്ടുള്ളതാണ്. പ്രദീ പിഴ അടയ്ക്കുന്ന പക്ഷം 25,000 രൂപ അന്യായക്കാരിക്ക് നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവായിട്ടു ള്ളതാണ്. SCPO 5274 പ്രിൻസ് മോൻ,ASI ജ്യോതിലക്ഷ്മി എന്നിവർ അന്വേഷണത്തിൽ ഡിവൈഎസ്പിയെ സഹായിച്ചിട്ടുള്ളതും പ്രോസിക്യൂഷന് വേണ്ടി Adv. P ജയൻ ഹാജരായിട്ടുള്ളതും SCPO 5439 സുഭാഷിണി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു ..
No Comment.