വാണിയംകുളം.രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരത്ത് വെച്ച് നടന്ന little kite സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായി വസിഷ്ഠ്. സബ്ജില്ലാ ജില്ലാ,മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച
ഓരോ ജില്ലയിൽ നിന്നും programming ,animation വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 5 വീതം കുട്ടികൾക്കാണ് സംസ്ഥാന ക്യാമ്പിന് അർഹത.
programming വിഭാഗത്തിൽ പൊതുപരീക്ഷകളിൽ നിലവിലുള്ള SCRIBE സംവിധാനത്തിന് ‘DlGlSCRIBE’ എന്ന പേരിൽ ഒരു Digital ബദൽ ആണ് വസിഷ്ഠ് മുന്നോട്ടു വെച്ച ആശയം. മികച്ച പ്രകടനം കാഴ്ചവച്ച മിടുക്കൻ ക്യാമ്പുകളിലും ശ്രദ്ധ പിടിച്ചു പറ്റി.ജില്ല ക്യാമ്പിൽ ക്വിസ് മത്സരത്തിൽ ഒന്നാമതെത്തിക്കൊണ്ട് ക്യാമ്പ് ഉദ്ഘാടനം നടത്തുകയും ചെയ്തു.
സംസ്ഥാന യുവജനോത്സവത്തിൽ HS വിഭാഗം ചാക്യാർ കൂത്തിൽ ഈ വർഷം A grade നേടിയിരുന്നു.
No Comment.