കൊച്ചി , 03-02-2025:* രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ,ഡിസംബർ 31, 2024, വരെയുള്ള സാമ്പത്തികനേട്ടത്തിന്റെ കണക്കുകൾ പുറത്തുവിട്ടു.
*പ്രധാന വിവരങ്ങൾ*
*വരുമാനം*
● ഈ സാമ്പത്തികവർഷത്തിലെ ആദ്യത്തെ 9 മാസത്തെ (ഏപ്രിൽ 1, 2024 മുതൽ ഡിസംബർ 31, 2024, വരെ) കാലയളവിൽ ആകെ വരുമാനം 15% വർധിച്ച് 3,138 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽഇതേ കാലയളവിൽ 2,721 കോടി രൂപയായിരുന്നു വരുമാനം.
● 2024 ഒക്ടോബർ മുതൽ ഡിസംബർ അവസാനം വരെയുള്ള മൂന്നാം പാദത്തിലെ വരുമാനം 11% വളർച്ചരേഖപ്പെടുത്തി 1,050 കോടിയിലെത്തി. പോയവർഷം ഇത് 949 കോടിയായിരുന്നു.
*നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള വരുമാനം (എബിറ്റ്ഡ)*
● കഴിഞ്ഞ 3 പാദങ്ങളിലെ പ്രവർത്തനവരുമാനം 35% വളർന്ന് 613 കോടി രൂപയിലെത്തി. പോയവർഷം ഇതേകാലയളവിൽ നേടിയത് 453 കോടി രൂപയായിരുന്നു.
● ഇക്കാലയളവിൽ പ്രവർത്തന ലാഭവിഹിതം പോയവർഷത്തെ 16.6% ത്തെ അപേക്ഷിച്ച് 19.5% ൽ എത്തി.
● മൂന്നാംപാദത്തിലെ മാത്രം എബിറ്റ്ഡ നേട്ടം 20% ആണ്. 202 കോടിരൂപയാണ് ഈയിനത്തിൽ ഇക്കാലയളവിൽകമ്പനി നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇത് 168 കോടി രൂപയായിരുന്നു.
● പ്രവർത്തന ലാഭവിഹിതം 19.3% വളർച്ച കൈവരിച്ചു. മുൻവർഷം ഇത് 17.7% ആയിരുന്നു.
*അറ്റാദായം*
● 2024 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ആസ്റ്റർ ഇന്ത്യയുടെ നികുതിയിതര വരുമാനത്തിൽ103% ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. മുൻവർഷത്തെ 204 കോടി രൂപയെന്ന നേട്ടത്തെനിഷ്പ്രഭമാക്കിയ സ്ഥാപനം, ഈ കാലയളവിൽ നേടിയത് 413 കോടി രൂപയുടെ ലാഭമാണ്.
● ഇതിൽ നിക്ഷേപകർക്കുള്ള വിഹിതം കിഴിച്ചുള്ള ലാഭം 251 കോടി രൂപയാണ്. അതായത്, 65% വളർച്ച. കഴിഞ്ഞസാമ്പത്തികവർഷം ഇത് 153 കോടിയായിരുന്നു. ലയനത്തിനായി കമ്പനി ചെലവഴിച്ച 23.7 കോടി രൂപഉൾപ്പെടെയുള്ളതാണ് ഈ കണക്കുകൾ.
● വെള്ളിയാഴ്ച കൂടിയ ഡയറക്ടർ ബോർഡ് യോഗത്തിൽ ഓഹരിയുടമകൾക്ക് ഓരോ ഷെയറിനും 4 രൂപയുടെലാഭവിഹിതം വിതരണം ചെയ്യാനും തീരുമാനിച്ചു.
സ്ഥിരതയാർന്ന പ്രകടനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഈ സാമ്പത്തികവർഷത്തിലെ മൂന്നാംപാദത്തിലുംകാഴ്ചവെച്ചിട്ടുള്ളതെന്ന് സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഈ മുന്നേറ്റം നല്ലൊരു തുടക്കമാണ്.പ്രവർത്തനമികവിലും ശേഷി കൂട്ടുന്നതിനുള്ള നീക്കങ്ങളിലും ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഒട്ടുംപിന്നോട്ടില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ഒമ്പത്മാസങ്ങളിൽ ഇന്ത്യയിൽ 15% വളർച്ച കൈവരിച്ച് 3,138 കോടി രൂപയുടെ വരുമാനം നേടി. രോഗികളുടെഎണ്ണത്തിലുണ്ടായ വർധനയും ഓരോ ആശുപത്രി കിടക്കയിൽ നിന്നും കിട്ടുന്ന ശരാശരി വരുമാനത്തിലെവർധനയുമാണ് ഈ നേട്ടത്തിലേക്കെത്തിച്ചത്. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള വരുമാനം 35% വളർന്ന് 613 കോടി രൂപയിലെത്തിക്കാനായത് ചെറിയ കാര്യമല്ല. ഇതിൽ നിക്ഷേപകർക്കുള്ള വിഹിതം കിഴിച്ചുള്ള ലാഭം251 കോടി രൂപയാണ്. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ പ്രധാനപ്പെട്ട എല്ലാ പ്രവർത്തന മണ്ഡലങ്ങളിലും മികച്ചപ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഒപ്പം സാമ്പത്തിക ഭദ്രതയുടെ കാര്യത്തിൽ ആവിഷ്കരിച്ച നയങ്ങളുംഫലംകണ്ടുവെന്നതിന്റെ സൂചനയായിട്ടാണ് 19.5% എന്ന എബിറ്റ്ഡ നേട്ടത്തെ വിലയിരുത്തേണ്ടത്.
2027ലെ സാമ്പത്തികവർഷത്തിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ശൃംഖലയിലെ ആശുപത്രികളിലുള്ള കിടക്കകളുടെഎണ്ണം 6800 ആയി വികസിപ്പിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അത്യാധുനിക ചികിത്സാസംവിധാനങ്ങൾക്ക്ഇന്ത്യയിൽ മികച്ച ഡിമാൻഡ് ആണുള്ളത്. ഈ അവസരം ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ പ്രയോനപ്പെടുത്തും. അടുത്തിടെ, അസോച്ചം ഹെൽത്ത്കെയർ അവാർഡ്‌സ് 2024ൽ, മികച്ച മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി ഗ്രൂപ്പിനുള്ളപുരസ്‌കാരം ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്വന്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്തെ ഏറ്റവുംമികച്ച സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനമികവിന് രണ്ടാംസ്ഥാനവും ലഭിച്ചിരുന്നു.
*ലയനവും മുൻഗണനാ ഓഹരികൾക്കുള്ള ലാഭവിഹിത വിതരണവും*
ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെ (QCIL) അർഹരായ ഓഹരിയുടമകൾക്ക് മുൻഗണനാടിസ്ഥാനത്തിൽ ആസ്റ്റർഡിഎം ഹെൽത്ത്കെയറിന്റെ ഓഹരികൾ വിതരണം ചെയ്യാനുള്ള തീരുമാനത്തിന് അംഗീകാരമായി. കമ്പനിയുടെരജിസ്റ്റർ ചെയ്തിട്ടുള്ള ഓഫീസിലും മാറ്റമുണ്ടാകും. ഒപ്പം, ക്യൂ.സി.ഐ.എല്ലിന്റെ 5% ഉടമസ്ഥാവകാശം സ്വന്തമാക്കി, ലയനനീക്കത്തിനുള്ള അപേക്ഷ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് (സിസിഐ) സമർപ്പിച്ചിട്ടുണ്ട്. സ്റ്റോക്ക്എക്സ്ചേഞ്ചിന്റെ അനുമതിക്കായി മറ്റൊരു അപേക്ഷയും നൽകി. രജിസ്റ്റർ ചെയ്തിട്ടുള്ള ഓഫീസ് മാറ്റുന്നതിനുള്ളഅപേക്ഷ ഉടൻ തന്നെ തെലങ്കാന സൗത്ത്-ഈസ്റ്റ് റീജിയൻ ഡയറക്ടർക്ക് നൽകും.
നിയമപരമായ കടമ്പകൾക്ക് ശേഷം നടപടികൾ പൂർത്തിയാക്കും. സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള ആക്ഷേപ-രഹിതസർട്ടിഫിക്കറ്റിന് പുറമെ, സിസിഐയുടെയും ദേശീയ കമ്പനി നിയമ ട്രിബൂണലിന്റെയും അനുമതിയും ആവശ്യമാണ്.
*ഇന്ത്യയിലെ പ്രകടനത്തിന്റെ പ്രധാന സവിശേഷതകൾ*
· കഴിഞ്ഞ മൂന്ന് ത്രൈമാസ പാദങ്ങളിലായി നികുതിക്കും പലിശയ്ക്കും മറ്റ് ബാധ്യതകൾക്കും പുറമെ നേടിയആദായം (എബിറ്റ്ഡ) 19.5% (മുൻവർഷം 16.6%).
· ആശുപത്രികളുടെ നടത്തിപ്പിൽ നിന്നുള്ള എബിറ്റ്ഡ 22.3% (മുൻവർഷം 19.5%).
· ആറ് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ആശുപത്രികളിൽ നിന്നുള്ള എബിറ്റ്ഡ 25% (മുൻവർഷം 22%). മൂലധനത്തിൽ നിന്നുള്ള വരുമാനനേട്ടം 36%.
· കർണാടക, മഹാരാഷ്ട്ര മേഖലയിൽ നിന്നുള്ള വരുമാനവളർച്ച 33% – എബിറ്റ്ഡ 58% കൂടി.
· ഓരോ രോഗിയും ആശുപത്രിയിൽ കഴിയുന്ന ശരാശരി ദിവസങ്ങളുടെ എണ്ണം 3.2 ആയി കുറഞ്ഞു. കഴിഞ്ഞവർഷം ഇത് 3.4 ആയിരുന്നു.
· ഇൻഷുറൻസ് മുഖാന്തിരമുള്ള ബിസിനസ് 30% (300 പോയിന്റുകളുടെ വർധന).
· ആസ്റ്റർ ലാബ്‌സിന്റെ വരുമാനം 14% കൂടി. പ്രവർത്തനച്ചെലവുകളുടെ കാര്യത്തിൽ സ്വയം കഴിഞ്ഞവർഷത്തെഅവസാനപാദത്തിൽ സ്വയംപര്യാപ്തത നേടിയിരുന്നു. അതിനുശേഷമുള്ള എബിറ്റ്ഡ 8% വളർച്ച രേഖപ്പെടുത്തി.
· കമ്പനിയുടെ ഏറ്റവും പ്രധാന ആശുപത്രിയായ ആസ്റ്റർ മെഡ്സിറ്റിയിൽ ഇക്കഴിഞ്ഞ പാദത്തിൽ 100 കിടക്കാൻഅധികമായി ഉൾപ്പെടുത്തി.
· സാമ്പത്തികവർഷം 2027ഓടെ നിലവിലുള്ള 1700 കിടക്കകൾ കൂടി ഉൾപ്പെടുത്തി ആകെ കിടക്കകളുടെ എണ്ണം6800 ആക്കും.
No Comment.