ചേർപ്പുളശ്ശേരി: ഐഡിയൽ ക്യാമ്പസ് ഓഫ് എഡ്യൂക്കേഷനിൽ പുതുതായി നിർമിച്ച ലവൻസ് നാച്ചുറൽ ഗ്രാസ് ടർഫ്ന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദു റഹ്മാൻ നിർവഹിച്ചു.പി മമ്മികുട്ടി എം എൽ എ മുഖ്യാതിഥി ആയ ചടങ്ങിൽ ഐഡിയൽ ക്യാമ്പസ് ഓഫ് എഡ്യൂക്കേഷൻ മാനേജർ അബ്ദുൽ മജീദ് മണിശ്ശേരി അധ്യക്ഷനായി.ഐഡിയൽ ക്യാമ്പസ് ഓഫ് എഡ്യൂക്കേഷൻ അക്കാദമിക് കോർഡിനേറ്റർ മുഹമ്മദ് ഉനൈസ് സ്വാഗതപ്രസംഗവും പ്രിൻസിപ്പൽ ഡോ സൈനുൽ ആബിദീൻ മുഖ്യ പ്രഭാഷണവും നിർവഹിച്ചു.ചേർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ വിശിഷ്ടാഥിതി ആയി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ സക്കീർ ഹുസൈൻ വി പി, ഐഡിയൽ ക്യാമ്പസ് ഓഫ് എഡ്യൂക്കേഷൻ സെക്രട്ടറി ഇബ്രാഹിം കെ, ഡയറക്ടർ അൻവർ സാദത്, ചേർപ്പുളശ്ശേരി മുൻസിപ്പാലിറ്റി മുൻ ചെയർമാൻ കെ എം ഇസഹാക്, എൻ എസ് എസ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് എച് ഒ ഡി.ഡോ മായ കെ, എം ഇ എസ് കെ സി ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് എച് ഒ ഡി മൊയ്തീൻ ഒ എ, ഐഡിയൽ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ രത്നാകരൻ കെ പി, ഐഡിയൽ ഐ ടി ഇ പ്രിൻസിപ്പൽ റൈഹാനത്ത്, ഐഡിയൽ ക്യാമ്പസ് ഓഫ് എഡ്യൂക്കേഷൻ ഡി ഒ എ നസിയ പി, അസിസ്റ്റന്റ് പ്രൊഫസർ ജാവേദ് ഷെറിൻ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.ചെർപ്പുളശ്ശേരി പരിസരത്തെ വിവിധ സ്കൂളുകളിലെ കായിക രംഗത്ത് മുന്നിട്ടു നിൽക്കുന്ന പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റഫീഖ് നന്ദി അറിയിച്ച് ചടങ്ങിന് സമാപനം കുറിച്ചു.
No Comment.