നെല്ലായ : സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസ്മി സ്കൂളുകൾക്കായി പാലക്കാട് ജില്ലാ തലത്തിൽ നടത്തിയ ലിറ്റിൽ സ്കോളർ പരീക്ഷയിൽ എം.ടി. ഐ സെൻട്രൽ സ്കൂളിന് മികച്ച വിജയം. എൽ .കെ.ജി വിഭാഗത്തിൽ ജി.കെ ആൻ്റ് കറൻ്റ് അഫേഴ്സ് വിഭാഗത്തിൽ സയാൻ മുഹമ്മദ് സാദിഖ്, മുഹമ്മദ് മാസിൻ, മുഹമ്മദ് സയാൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഇതേ മത്സരം യു. കെ. ജി വിഭാഗത്തിൽ ഫാത്തിയ ഇസ്ബാഹ് , മുഹമ്മദ് അമാൻ അസ് യാൻ, മുഹമ്മദ് ആഫ്‌ആൻ എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ക്രിയേറ്റിവിറ്റി മത്സരത്തിൽ എൽ.കെ.ജിയിലെ മുഹമ്മദ് ആദമും യു.കെ.ജിയിലെ മെഹരിഷ് മർയമും ഒന്നാം സ്ഥാനം നേടി. ഡിജിറ്റൽ വിഭാഗത്തിൽ എൽ .കെ.ജിയിലെ ഫാത്തിമ ഷെസ മെഹ്ഫിലിന് രണ്ടാം സ്ഥാനവും ഫാത്തിമ തൻഹക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ഇതേ മത്സരം യു.കെ.ജിയിൽ ഫാത്തിമ നൈസ നാസർ, ദിയ കൃഷ്ണ എന്നിവർ യഥാക്രമം ഒന്ന്, മൂന്ന് സ്ഥാനങ്ങൾ നേടി. ഒന്നാം സ്ഥാനം ലഭിച്ചവർ ഫെബ്രുവരി ഒന്നിന് തിരൂർ നൂർ ലേക്കിൽ നടക്കുന്ന നാഷണൽ ലെവൽ മത്സരത്തിൽ പങ്കെടുക്കും. വിജയികളെ മാനേജ്മെൻ്റും അധ്യാപകരും അനുമോദിച്ചു.
No Comment.