ജ്ഞാനപീഠ ജേതാവ് കൂടിയായ എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചത്. മലയാളികളായ ഒളിമ്പ്യൻ പി.ആർ ശ്രീജേഷിനും ഡോ.ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷൺ പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി ഫുഡ്ബോൾ താരം ഐ.എം. വിജയൻ, കലാകാരി ഓമനക്കുട്ടിയമ്മ ഉൾപ്പടെ 113 പേർക്ക് പത്മശ്രീ പുരസ്കാരവും പ്രഖ്യാപിച്ചു. ചലച്ചിത്ര നടിയും നടത്തുകയുമായ ശോഭനയ്ക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്
No Comment.