ചളവറ ഹയർ സെക്കൻ്ററി സ്കൂൾ 59-ാം വാർഷികവും യാത്രയയപ്പും കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചളവറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ ചന്ദ്ര ബാബു അധ്യക്ഷനായിരുന്നു. മികച്ച നടിക്കുള്ള അവാർഡ് ജേതാവ് ബീന ആർ ചന്ദ്രൻ മുഖ്യതിഥിയായിരുന്നു. ഷൊർണൂർ BPC അജോയ് ശങ്കർ ബി, സ്കൂൾ മാനേജർ എം പി ഗോവിന്ദരാജൻ, മുൻ മാനേജർ എം പി ബാലൻ, പി കെ അനിൽകുമാർ , എൻ മനോജ്,
പി മുഹമ്മദ് ജാബിർ, യു പി രാധിക , ടി രാമകൃഷ്ണൻ , കെ വി ജയൻ എന്നിവർ പങ്കെടുത്തു. യാത്രയയക്കുന്ന അധ്യാപകൻ സി സുരേഷ് ബാബുവിന് ഉപഹാരം സമർപ്പിച്ചു. സി സുരേഷ് ബാബു മറുപടി പ്രസംഗം നടത്തി . സ്കൂൾ പ്രിൻസിപ്പൽ കെ ബി സുനിൽ രാജ് സ്വാഗതവും എം എം എ സി രജിത നന്ദിയും പറഞ്ഞു.
രാവിലെ 9.30 മുതൽ രാത്രിവരെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ ഉണ്ടായി. ജില്ല, സംസ്ഥാന തലങ്ങളിൽ പങ്കെടുത്തവരെ അനുമോദിച്ചു.
No Comment.