anugrahavision.com

വനിത* കളുടെ ഫിലിം എഡിറ്റിങ് വർക്ക് ഷോപ്പ് ആരംഭിച്ചു.

കൊച്ചി.ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ, മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി വനിതകൾക്ക് മാത്രമായി നടത്തുന്ന ത്രിദിന ഫിലിം എഡിററിംഗ് വർക്ക്ഷോപ്പ് “സംയോജിത” തേവര എസ്. എച്ച് കോളേജിൽ ആരംഭിച്ചു. ചടങ്ങ് ഫെഫ്ക ഫെഡറേഷൻ പ്രസിഡന്റ് സിബി മലയിൽ ഉൽഘാടനം ചെയ്തു. എഡിറ്റേഴ്സ് യൂണിയൻ അംഗം ബീനാ പോൾ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ എഡിറ്റേഴ്സ് യൂണിയൻ പ്രസിഡന്റ് .എൽ. ഭൂമിനാഥൻ, സെക്രട്ടറി വിപിൻ എംജി, എസ്. എച്ച് കോളേജ് ഡീൻ ഡോ. ആഷാ ജോസഫ് എന്നിവർ സംസാരിച്ചു. പ്രശസ്ത എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ ക്‌ളാസ്സുകൾ നയിക്കും. എഡിറ്റേഴ്സ് യൂണിയൻ അംഗങ്ങളും വർക്ക്‌ഷോപ്പ് കമ്മിറ്റി അംഗങ്ങളുമായ മനോജ് കണ്ണോത്ത്, മനോജ് സി എസ്, പ്രവീൺ പ്രഭാകർ, നിഖിൽ വേണു, പ്രസീദ് നാരായണൻ, മാളവിക വി എൻ, എഡിറ്റേഴ്സ് യൂണിയൻ ട്രഷറർ കപിൽ കൃഷ്ണ, എക്സിക്യു്ട്ടീവ് അംഗങ്ങളായ സണ്ണി ജേക്കബ്, സന്ദീപ് നന്ദകുമാർ എന്നിവരും പങ്കെടുത്തു. സിനിമാ എഡിറ്റിങ് മേഖലയിലെ പ്രശസ്തരായ എഡിറ്റർമാർ, മഹേഷ് നാരായണൻ, മനോജ് കണ്ണോത്ത്, ബി അജിത്ത് കുമാർ, സൈജു ശ്രീധരൻ, കിരൺ ദാസ് തുടങ്ങിയവർ വരും ദിവസങ്ങളിൽ ക്‌ളാസ്സുകൾ എടുക്കും.Img 20250124 Wa0157

Spread the News
0 Comments

No Comment.