ലക്കിടി: പ്രവാസി സംഘം ലക്കിടി വില്ലേജ് കമ്മിറ്റി പ്രവാസിസംഗമം ലക്കിടി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ലക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി കമല അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം നന്ദിനിമോഹൻ മുഖ്യാതിഥിയായി. പ്രവാസി സംഘം ഏരിയ സെക്രട്ടറി എ പി അഷറഫ്, മറ്റ് നേതാക്കളായ ടി ഷിബു, ജയകുമാർ, ഹംസ, ബഷീർ, മുരളി, വിനോദ്, സി മുകുന്ദൻ, അബൂബക്കർ, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ പി കമലയെ ചടങ്ങിൽ ആദരിച്ചു.
No Comment.