anugrahavision.com

കിള്ളിക്കുറുശ്ശിമംഗലത്ത് നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

ലക്കിടി : ലക്കിടി പേരൂർ പഞ്ചായത്തിലെ കിള്ളിക്കുറുശ്ശിമംഗലത്ത് ശ്രീശങ്കരാ ഓറിയെൻ്റൽ ഹയർ സെക്കൻ്ററി സ്കൂളിനു പിറകിലൂടെ പോകുന്ന ടാറിംങ്ങ് നടത്തി നവീകരിച്ച റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുരേഷ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ.ഹരി, വാർഡ് അംഗം എ പി ബാലൻ, കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. കെ.ജി.എസ് നമ്പൂതിരി, കുസുമം വേണുഗോപാൽ, ജയശ്രീ, പി.എം. ദാമോദരൻ, എം. രാജേഷ്, കെ. മധുസൂദനൻ,ശോഭ, വാസുദേവൻനമ്പൂതിരി പി.കെ അജിത്ത്, എസ്. ഉപേന്ദ്രൻ, വി.വേണു എന്നിവരടക്കമുള്ള നിരവധിപേർ പങ്കെടുത്തു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുഞ്ചൻ സ്മാരക വായനശാലയുടെ പിറക് വശത്തു നിന്ന് ഉങ്ങുംതറ വരെയാണ് ടാറിംങ്ങ് നടത്തിയിട്ടുള്ളത്. സമീപപ്രദേശത്തെ കുടുംബങ്ങളും, സ്ക്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരും ആശ്രയിക്കുന്ന റോഡാണ് ഇത്.

Spread the News
0 Comments

No Comment.