anugrahavision.com

ടി ആർ കെ യിൽ നവീകരിച്ച ഭോജനശാലയുടെ ഉദ്ഘാടനം നടന്നു

വാണിയംകുളം ടിആർകെ സ്കൂളിലെ നവീകരിച്ച ഭോജനശാലയുടെ ഉദ്ഘാടനം കെ വത്സല ടീച്ചർ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി ജഗദീഷ്, സ്കൂൾ പ്രിൻസിപ്പാൾ കെ രാജീവ്, പിടിഎ പ്രസിഡണ്ട് സിപി സതീഷ് കുമാർ, മാനേജർ പ്രതിനിധി കെ സജീവ്, ഡെപ്യൂട്ടി എച്ച് എം കലാധരൻ. സി, സ്റ്റാഫ് സെക്രട്ടറി എൻ. ഷാജി തുടങ്ങിയവർ സംസാരിച്ചു. നവീകരിച്ച ഭോജനശാലയിൽ ഡൈനിങ് ടേബിളുകൾ, കസേരകൾ, ഫാനുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഭോജനശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചഭക്ഷണം കഴിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പായസ വിതരണവും നടന്നു.

Spread the News
0 Comments

No Comment.