വേങ്ങശ്ശേരി എൻ എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കര ണത്തിൻ്റെ ഭാഗമായി ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചു. ഒറ്റപ്പാലം ബി ആർ സി യിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ എം.ടി ഷഫീർ ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ,സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ എന്നിവർ സംസാരിച്ചു.ടീൻസ് ക്ലബ്ബ് കൺവീനർ അമൃത.എസ്.കുമാർ, ബി.ധരേഷ്, വി.വിദ്യ, പി.സൗമ്യ, എം.ഗിരീഷ്, അർജ്ജുൻ ജയരാജ്, കെ.ശരത് എന്നിവർ നേതൃത്വം നൽകി.
No Comment.