മാരായമംഗലം കൈരളിയുടെ ആഭിമുഖ്യത്തിൽ വനം വകുപ്പിൻ്റെ സഹകരണത്തോടെ പരിസ്ഥിതി പഠനയാത്ര നടത്തി. പറമ്പിക്കുളം ടൈഗർ റിസർവ് ഫോറസ്റ്റിലേക്കാണ് പഠനയാത്ര നടത്തിയത്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ തൂണക്കടവ്, പറമ്പിക്കുളം , പുലിയാർ കുറ്റി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. വിവിധ ജൈവ പാർക്കുകളും ട്രൈബൽ മ്യൂസിയവും സന്ദർശിക്കുകയും പരിസ്ഥിതി ബോധവത്ക്കരണ ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു
അഞ്ഞൂറ് വർഷം പഴക്കമുളള കന്നിമാരി തേക്ക് സംഘാംഗങ്ങളിൽ കൗതുകം ഉണർത്തി. മുളംചങ്ങാടയാത്രയും നടത്തിയാണ് സംഘാംഗങ്ങൾ മടങ്ങിയത്.
ഗ്രന്ഥശാല ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു . വനം വകുപ്പ്ജീവനക്കാരനും കൈരളി പ്രവർത്തകനുമായ എംരവികുമാർ യാത്രക്ക് നേതൃത്യം നൽകി.
പി. സുരേഷ് പരിസ്ഥിതിയേയും ജൈവ വൈവിധ്യങ്ങളേയും സംബന്ധിച്ച് വിശദീകരിച്ചു. നാൽപതോളം പേർ പ്രകൃതി പഠന യാത്രയിൽ പങ്കെടുത്തു.
No Comment.