മാരായമംഗലം കൈരളി ഗ്രന്ഥശാലയുടെ
ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഫിറ്റ്നസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ സൗജന്യ കായിക പരിശീലനത്തിൽ പങ്കെടുത്ത് സർക്കാറിൻ്റെ വിവിധ മേഖലകളിൽ ജോലി കരസ്ഥമാക്കിയ യുവതി യുവാക്കൾക്ക് കൈരളി ഗ്രന്ഥശാല അനുമോദന സദസ് സംഘടിപ്പിച്ചു.
നെല്ലായ പഞ്ചായത്ത് പ്രസിഡണ്ട് കെ അജേഷിൻ്റെ അധ്യക്ഷതയിൽ ഷൊർണൂർ എം എൽ എ പി. മമ്മിക്കുട്ടി
പരിപാടി ഉദ്ഘാടനം ചെയ്തു.
ഒററപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ബാബു, മാരായമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ കെ. സി മുരളി ,
കായികാധ്യാപകൻ ബിബിൻ , ഐ ഷാജു
എന്നിവർ സംസാരിച്ചു.
എം. ശശി സ്വാഗതവും പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
ജില്ലയിലെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും എത്തിചേർന്ന് മാരായമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ
കൈരളി ഫിറ്റ്നസ് ക്ലബിലെ
കായിക പരിശീലകരുടെ നിർദ്ദേശ പ്രകാരം
എല്ലാ ദിവസങ്ങളിലും കഠിനമായ പരിശീലനത്തിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളിൽ 25 പേർക്ക് സർക്കാറിൻ്റെ വിവിധസേനാ വിഭാഗങ്ങളിലും കായിക മേഖലകളിലും മറ്റു സർവ്വീസുകളിലുമായി ജോലി ലഭ്യമായിട്ടുണ്ട്.
കൈരളിയുടെ ഉപഹാരങ്ങൾ എം എൽ എ പി. മമ്മിക്കുട്ടി ഉദ്യോഗം ലഭ്യമായവർക്ക്
സമർപ്പിക്കുകയുണ്ടായി
No Comment.