ശബരിമല ശ്രീ ധർമ ശാസ്താവിന് പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനു വേണ്ടി തടിയിൽ നിർമിച്ച പുതിയ ഇടിക്കോൽ സമർപ്പിച്ചു.
പൊൻകുന്നം ചിറക്കടവ് പടിയപ്പള്ളി വീട്ടിൽ സഹോദരങ്ങളായ അജി പി.ആർ, മനോജ് പി.ആർ, ജയൻ പി.ആർ എന്നിവർ ചേർന്നാണ് തടിയിൽ പുതിയ ഇടിക്കോൽ ദേവസ്വത്തിന്റെ നിർദേശപ്രകാരം നിർമിച്ച് എത്തിച്ചത്.
തേക്ക് തടിയിൽ നിർമിച്ച ഇടിക്കോൽ പനിനീരും കരിക്കും നെയ്യും ചേർത്ത് പൂശി തണലത്ത് ഉണക്കിയാണ് എത്തിച്ചത്. ഇതിനുള്ള തടി നൽകിയത് പൊൻകുന്നത്തെ തിരുവപ്പള്ളി സോ മില്ലും തടി കടഞ്ഞുനൽകിയത് പൊൻകുന്നം സ്വദേശി അനൂപുമാണ്.
ചിറക്കടവ് മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്ന് വെള്ളിയാഴ്ച ദീപാരാധനയ്ക്ക് ശേഷമാണ് ഇടിക്കോലുമായി ഈ സഹോദരങ്ങൾ അയ്യപ്പന് സമർപ്പിക്കാൻ മല കയറിയത്. ശനിയാഴ്ച പുതിയ ഇടിക്കോൽ സന്നിധാനത്ത് വെച്ച് സോപാനം അസി. സ്‌പെഷൽ ഓഫീസർ എൽ. രാധാകൃഷ്ണൻ ഏറ്റുവാങ്ങി.
No Comment.