anugrahavision.com

പുതുവത്സരത്തിൽ “വേപ്പ്‌ വർഷം 2025” പദ്ധതിക്ക്‌ തുടക്കം കുറിച്ച് അടക്കാപുത്തു്ർ സംസ്കൃതി

ചെർപ്പുളശ്ശേരി : ഇരുപത് വർഷത്തോളമായി പരിസ്ഥിതി രംഗത്ത്‌ വ്യത്യസ്തമായ ആശയങ്ങളുമായി ഒട്ടെറെ പ്രായോഗിക കർമ്മ പദ്ധതികൾ നടപ്പിലാക്കി ശ്രദ്ധ നേടിയ അടക്കാപുത്തു്ർ സംസ്കൃതി 2025 ൽ 2025 ആര്യ വേപ്പ്‌ തയ്കൾ നട്ടു പരിപാലിക്കുന്ന “വേപ്പ്‌ വർഷം 2025” പദ്ധതിക്ക്‌ തുടക്കം കുറിച്ചു പുതുവത്സര ദിനത്തിൽ സംസ്കൃതി പ്രവർത്തകൻ കൃഷ്ണപ്രസാദ്ന്റെ വസതിയിൽ ആദ്യ ആര്യ വേപ്പ്‌ നട്ട് ഒറ്റപ്പാലം എം. എൽ. എ അഡ്വ: കെ പ്രേംകുമാർ വേപ്പ്‌ വർഷം 2025 പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. 2013 മുതലാണ് ഓരോ വർഷവും ഓരോ മരം എന്ന രീതിയിൽ തുടങ്ങിയത് 2013,14,15 വർഷങ്ങളിൽ ആൽമരത്തണൽ, തുടർ വർഷങ്ങളിൽ മാമരത്തണൽ, പ്ലാമരത്തണൽ, വഷിയോരത്തണൽ, ഞാവൽ വർഷം, അശോക വർഷം, ഇലൻയിപ്പൂമണം, അമൃത വർഷം, പൊൻകണി 2024 തുടങ്ങിയ പദ്ധതികളാണ് ഇതിനോടകം പുർത്തിയായത്. ഓരോ വർഷങ്ങളെയും കണക്കാക്കിയാണ് പദ്ധതിയുടെ പേര് എങ്കിലും…. 2024 ൽ ആറായിരത്തോളം കണികൊന്ന തയ്കളാണ് നട്ടത്. തദ്ദശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘകടനകൾ, വിദ്യാലയങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. വെള്ളിനെഴ്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയലക്ഷ്മി, ജില്ല പഞ്ചായത്ത്‌ അംഗം കെ. ശ്രീധരൻ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പ്രജീഷ് കുമാർ, സംസ്കൃതി പ്രവർത്തകരായ എം. പി. പ്രകാശ്ബാബു, യു. സി. വാസുദേവൻ, കെ ടി. ജയദേവൻ, എം. രാജൻ, എം. പരമേശ്വരൻ. പ്രസാദ് കരിമ്പുഴ, ഗോവിന്ദൻ വീട്ടിക്കാട്, രാജേഷ് അടക്കാപുത്തുർ തുടങ്ങിയവർ പങ്കടുത്തു

Spread the News
0 Comments

No Comment.