വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ ക്രിസ്തുമസ് ആഘോഷം അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ശശികുമാർ ഉദ്ഘാടനം ചെയ്തു.എൻ എസ് എസ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. ഹെഡ്മാസ്റ്റർ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് കെ.കെ രത്നകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ നന്ദിയും പറഞ്ഞു.എം.വിഷ്ണു ആശംസകൾ നേർന്നു.അനീഷ് മാധവൻ ഗാനമേള അവതരിപ്പിച്ചു.കരോൾ ഗാനം, സംഘനൃത്തം, പാട്ട് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു.
No Comment.