പാലക്കാട്: നല്ലേപ്പിള്ളി ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന ക്രിസ്തുമസ് ആഘോഷം തടയാൻ ശ്രമിച്ചതിലൂടെ വിശ്വഹിന്ദു പരിഷത്ത് – സംഘപരിവാർ ശക്തികൾ പാലക്കാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കാണ് ഒരുങ്ങുന്നതെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം കുറ്റപ്പെടുത്തി.
ഈ വർഗ്ഗീയ ശക്തികളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും, കുട്ടികൾ ശ്രീകൃഷ്ണ ജയന്തി ആഘോഷം മാത്രം മതിയെന്നും മറ്റു മതസ്ഥരുടെ ആഘോഷം നടത്താൻ പാടില്ലെന്നു പറഞ്ഞ വർഗീയവാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മതിയായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
സംഘ് പരിവാർ ശക്തികളുടെ ഉത്തരം നീക്കങ്ങൾക്കെതിരെ ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷെഹീർ ചാലിപ്പുറം പറഞ്ഞു
No Comment.