anugrahavision.com

വിലക്കയറ്റം രൂക്ഷം സർക്കാർ കണ്ണ് തുറക്കണം – പി ആർ സിയാദ്

പാലക്കാട്: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും സർക്കാർ കണ്ണ് തുറക്കണമെന്നും എസ്ഡിപി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്.

പാലക്കാട് ജില്ലയിലെ കൊപ്പത്ത് എസ് ഡി പി ഐ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

വില അനിയന്ത്രിതമായി കുതിച്ചുയരുമ്പോഴും സർക്കാർ നിസ്സംഗത പാലിക്കുകയാണ്. അരി, തേങ്ങ, വെളിച്ചെണ്ണ, സവാള, വെളുത്തുള്ളി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാനാവുന്നതിനപ്പുറമാണ്. സർക്കാരിന് വിപണിയിൽ യാതൊരു നിയന്ത്രണവുമില്ല. കഴിഞ്ഞ കാലങ്ങളിൽ സാധാരണക്കാർക്ക് ഏറെ ആശ്വാസമായിരുന്ന സപ്ലൈകോ
, മാവേലി സ്റ്റോറുകൾ കേവലം നോക്കു കുത്തികളായി മാറിയിരിക്കുന്നു. സബ്സിഡി സാധനങ്ങൾ കിട്ടാനില്ല. സബ്സിഡിയിതര സാധനങ്ങൾക്കാവട്ടെ വിപണി വിലയേക്കാൾ അധികമാണ്. വിലക്കയറ്റം കുടുംബ ബജറ്റ് താളം തെറ്റിച്ചിരിക്കുന്നു. സർക്കാർ അടിയന്തരമായി വിപണിയിലിടപെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് ഷെഹീർ ചാലിപ്പുറം, ജില്ലാ വൈസ് പ്രസിഡൻ്റ് ഷെരീഫ് പട്ടാമ്പി, ജില്ലാ ട്രഷറർ അലി കെ ടി ,എന്നിവർ നേതൃസംഗമത്തിൽ സംസാരിച്ചു.

Spread the News
0 Comments

No Comment.