anugrahavision.com

കുട്ടപ്പന്റെ വോട്ട് ” ടൈറ്റിൽ പോസ്റ്റർ.

കെജിഎഫ് സ്റ്റുഡിയോ” സിനിമാ നിർമാണത്തിലേക്ക്.

ഒരുപാട് കാലമായി കുറേയേറെ നല്ല സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച “കെജിഎഫ് സ്റ്റുഡിയോ” ആദ്യമായി നിർമിക്കുന്ന “കുട്ടപ്പന്റെ വോട്ട് ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
മലയാളത്തിലെ പ്രമുഖ
താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ നിശ്ചൽ ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ഷാൻ ദേവു നിർവ്വഹിക്കുന്നു.
സമൂഹത്തിൽ ഒറ്റപെട്ടു പോയ കുട്ടപ്പന്റെ പ്രതികാരത്തിന്റെ കഥപറയുന്ന “കുട്ടപ്പന്റെ വോട്ട്”സമൂഹത്തിനോടുള്ള വലിയൊരു ചോദ്യമാണ്.
കുട്ടപ്പന് കിട്ടിയ ഇൻസൾട്ട് ആണ് അയാളുടെ ഇൻവെസ്റ്റ്‌മെന്റ്…

സുധാംശു എഴുതിയ വരികൾക്ക്
സുരേഷ് നന്ദൻ സംഗീതം പകരുന്നു.
ചിത്രസംയോജനം-
കപിൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് പറവൂർ,കല-എം
കോയ,മേക്കപ്പ്-മനോജ്‌ അങ്കമാലി,കോസ്റ്റ്യുംസ്-സൂര്യ,സ്റ്റിൽസ്-ശ്രീനി മഞ്ചേരി,ഡിസൈൻ ശ്രീകുമാർ എം എൻ.
എറണാകുളം കണ്ണൂർ എന്നിവിടങ്ങളിലായി ഉടൻ ചിത്രീകരണം
ചിത്രീകരിക്കുന്ന “കുട്ടപ്പന്റെ വോട്ട് ”
2025 ഏപ്രിൽ ആദ്യം റിലീസിനൊരുങ്ങും
പി ആർ ഒ-എ എസ് ദിനേശ്.

Spread the News
0 Comments

No Comment.