anugrahavision.com

ചലച്ചിത്രനടൻ മേഘനാഥൻ 60 അന്തരിച്ചു

ചലച്ചിത്ര നടൻ മേഘനാഥൻ  60 അന്തരിച്ചു. ഇന്ന് വെളുപ്പിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പ്രശസ്ത നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. 1983 ല്‍ പുറത്തിറങ്ങിയ ചിത്രമായ അസ്ത്രമാണ് ആദ്യ ചിത്രം. പിന്നീട് പഞ്ചാഗ്നി, ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി 50 ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ചെങ്കോലിലെ കീരിക്കാടൻ സണ്ണി, ഈ പുഴയും കടന്ന് സിനിമയിലെ രഘു തുടങ്ങിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

മലയാള ചലച്ചിത്രങ്ങള്‍ക്ക് പുറമെ തമിഴ് സിനിമാ ലോകത്തും അദ്ദേഹം തന്റേതായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടുതലും വില്ലൻ വേഷങ്ങള്‍ കൈകാര്യം ചെയ്ത മേഘനാഥൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സംസ്‌കാരം പാലക്കാട് ഷൊർണൂരിലെ വീട്ടില്‍ നടക്കും. ഭാര്യ സുസ്മിത, മകള്‍ പാർവതി.

Spread the News
0 Comments

No Comment.