വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ ദേശീയോദ്ഗ്രഥനദിനാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി ടീൻസ് ക്ലബിൻ്റെയും വിമുക്തി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി കെ. അജിത് തമ്പാൻ ,വിദ്യ.വി, ഒറ്റപ്പാലം ബി ആർ സി സ്പെഷ്യൽ എഡ്യുക്കേറ്റർ ഷഫീർ എം.ടി എന്നിവർ പ്രസംഗിച്ചു.ഗിരീഷ്.എം, ശരത്.കെ, അർജ്ജുൻ ജയരാജ് എന്നിവർ നേതൃത്വം നൽകി.
സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയോദ്ഗ്രഥന ദിനാചരണം ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ.കെ രത്നകുമാരി അധ്യക്ഷത വഹിച്ചു. ആര്യ.എം സ്വാഗതം പറഞ്ഞു. അരുണിമ കെ.എ ആശംസകൾ നേർന്നു.സഞ്ജീവ് ടി.എസ് ഇംഗ്ലീഷ് പ്രസംഗവും , ഹർഷ.പി മലയാളം പ്രസംഗവും അവതരിപ്പിച്ചു.’ദേശീയോദ്ഗ്രഥനവും വിദ്യാഭ്യാസവും’ എന്ന വിഷയത്തെക്കുറിച്ച് ജിഷ്ണ.കെ ഡിജിറ്റൽ കുറിപ്പ് അവതരിപ്പിച്ചു.നിയ കൃഷ്ണ എൻ.കെ നന്ദി രേഖപ്പെടുത്തി.
No Comment.