പഴയന്നൂർ : പഴയന്നൂർ ക്ഷേത്രത്തിലെ നിറമാല ആഘോഷത്തിൻ്റെ ഭാഗമായി കുഞ്ചൻ സ്മാരകം രാജേഷും സംഘവും അവതരിപ്പിച്ച ഓട്ടൻ തുള്ളൽ അസ്വാദന ശ്രദ്ധനേടി. പഴയന്നൂർ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനാണ് ആഘോഷത്തോടനുബന്ധിച്ച് തുള്ളൽ ഒരുക്കിയത്. ദിവ്യാസ്ത്രങ്ങളിൽ അതിവിശിഷ്ടമായ പരീക്ഷണത്തിനൊടുവിൽ പാശുപതാസ്ത്രം അർജ്ജുനന് പരമശിവൻ്റെ തിരുമുടി ജടയ്ക്കുള്ളിലെ ഗംഗാ ഭംഗവതിയിൽ നിന്നും നൽകുന്ന കഥാ സന്ദർഭം അഭിനയ മുഹൂർത്തങ്ങൾ നിരത്തി. പഞ്ചപാണ്ഡവർ മാർക്ക് സൂര്യൻ നൽകിയ അക്ഷയപാത്രത്തിൽ നിന്ന് വിപുലമായ സദ്യ വിളമ്പി അതിൻ്റെ സ്വാദ് ആസ്വാദകർക്ക് നൽകിയപ്പോൾ നർമ്മ കൊണ്ട് സദസ്യർ പൊട്ടിചിരിച്ചു…….! അദ്ദേഹത്തിൻ്റെ പത്നി പ്രിയരാജേഷ്, മധു പാട്ടിലും, മൃദംഗത്തിൽ കലാമണ്ഡലം അതുൽദാസ് അറ്റമ്പടി ഒരുക്കി.
No Comment.