വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ ശിശുദിനാഘോഷം വി.വാസുദേവൻ (റിട്ട: ഹെഡ്മാസ്റ്റർ എ യു പി സ്ക്കൂൾ ചെറുമുണ്ടശ്ശേരി) ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി അജിത് തമ്പാൻ കെ സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡൻ്റ് സുജിത എൻ, പി ടി എ എക്സിക്യുട്ടീവ് അംഗം ശ്രീജ.കെ, ഹർഷ.പി എന്നിവർ ആശംസകൾ നേർന്നു ‘തൂലിക’ ഡിജിറ്റൽ പത്രം ഒക്ടോബർ ലക്കം വി.വാസുദേവൻ മാസ്റ്റർ പ്രകാശനം ചെയ്തു.അർച്ചന പി, അരുണിമ കെ.എ എന്നിവർ ശിശുദിന ഗാനം അവതരിപ്പിച്ചു.വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരുന്നു. ഹർഷ.പി ഡിജിറ്റിൽ പതിപ്പും അഭിനവ് .സി. മോഹൻ ഡിജിറ്റൽ കുറിപ്പും വിഷ്ണു. എം, സഞ്ജീവ് ടി.എസ് എന്നിവർ സ്ലൈഡ്ഷോയും അവതരിപ്പിച്ചു.സ്ക്കൂൾ യൂട്യൂബ് ചാനലിൻ്റെ ലോഞ്ചിംഗും നടന്നു.വിദ്യ.വി നന്ദി രേഖപ്പെടുത്തി.ശിശുദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ വെച്ച് വിദ്യാർത്ഥികൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.വിമുക്തി ക്ലബ്ബ് ലീഡർ വർഷ.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
No Comment.