ഷൊർണൂർ: റെയിൽവേ ട്രാക്ക് ക്ലീനിങ് തൊഴിലാളികളായ 4 തമിഴ്നാട് കരാർ തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കാൻ ഉണ്ടായ സാഹചര്യത്തിൽ റെയിൽവേ ഉദ്യോഗസ്ഥരുടെയും കരാർ ജീവനക്കാരുടെയും അനാസ്ഥ കാരണമാണെന്ന് ആരോപിച്ചുകൊണ്ട് എസ്ഡിപിഐ ഷൊർണൂർ മുൻസിപ്പൽ കമ്മിറ്റി ഷോർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി ഷോർണൂർ കുടുംബിനി സൂപ്പർമാർക്കറ്റിന്റെ മുന്നിൽ നിന്ന് തുടങ്ങി റെയിൽവേ സ്റ്റേഷന്റെ കവാടത്തിൽ പോലീസ് മാർച്ച് തടഞ്ഞു….
ഷോർണൂർ മുൻസിപ്പൽ പ്രസിഡന്റ് ടി എം മുസ്തഫ നയിച്ച മാർച്ചിൽ, ജില്ലാ കമ്മിറ്റിയംഗം മജീദ് ഷോർണൂർ, മണ്ഡലം പ്രസിഡണ്ട് മുസ്തഫ കുളപ്പുള്ളിയും, മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസൽ ആലഞ്ചേരിയും, മണ്ഡലം സെക്രട്ടറി സിദ്ദിഖ് ഷോർണൂർ, എന്നിവർ നേതൃത്വം നൽകി….
മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതർക്ക് തക്കതായ നഷ്ടപരിഹാരം കൊടുക്കുകയും,ഈ അനാസ്ഥയ്ക്ക് കാരണമായ കരാറുകാരനെയും, റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം ,സമരവുമായി ഇനിയും മുന്നോട്ടുപോകുമെന്ന് ഡിപിഐ മുൻസിപ്പൽ പ്രസിഡണ്ട് ടി എം മുസ്തഫ പറഞ്ഞു…
No Comment.