anugrahavision.com

വെണ്ണല ഗവൺമെൻ്റ് എൽ പി സ്കൂളിൽ പഠന വൈകല്യ ബോധവൽക്കരണ ക്ലാസ് നടത്തി പ്രയത്‌ന

കൊച്ചി, ഒക്ടോബർ 29, 2024:* ഒക്യുപേഷണൽ തെറാപ്പി മാസത്തോടനുബന്ധിച്ച് വെണ്ണല ഗവൺമെൻ്റ് എൽ പി സ്കൂളിൽ രക്ഷിതാക്കൾക്ക് കുട്ടിക്കളിലെ പഠന വൈകല്യങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പുനരധിവാസ തെറാപ്പി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മൾട്ടി ഡിസിപ്ലിനറി കേന്ദ്രമായ പ്രയത്ന.

കുട്ടികളിലെ പഠന വൈകല്യ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം, ലളിതമായ വഴികളിലൂടെ അവരുടെ പഠനം ഫലപ്രദമായി എങ്ങനെ നിയന്ത്രിക്കാം എന്നതായിരുന്നു ബോധവൽക്കരണ പരിപാടിയിലെ പ്രധാന വിഷയം.Img 20241029 Wa0159

കുട്ടികളുടെ അക്കാദമികവും വ്യക്തിഗതവുമായ വളർച്ചയെ പിന്തുണയ്ക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നതിനുള്ള പ്രായോഗിക ക്ലാസ്സ് സ്‌പെഷ്യൽ എജ്യുക്കേറ്റർമാരായ ഷംന ടി.എസ്, സോണിയ സുദർശൻ എന്നിവർ നേതൃത്വം നൽകി.

Spread the News
0 Comments

No Comment.